Follow KVARTHA on Google news Follow Us!
ad

ലണ്ടന്‍ സര്‍വകലാശാല വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കുന്നു

ലണ്ടന്‍ സര്‍വകലാശാല വിദേശ വിദ്യാര്‍ഥികളെ ഒഴിവാക്കുന്നു UKBA Strips London Metropolitan University Of HTS Status, 2,000 Students Face Deportation
london university
ലണ്ടന്‍:   പ്രശസ്തമായ ലണ്ടന്‍ സര്‍വകലാശാല  വിദേശ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നത് അവസാനിപ്പിക്കുന്നു. ലണ്ടന്‍ മെട്രൊപൊളിറ്റന്‍ യൂനിവേഴ്‌സിറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പ് യുകെ ബോര്‍ഡര്‍ ഏജന്‍സി സസ്‌പെന്‍ഡ് ചെയ്തതോടെയാണിത്. ഇതോടെ ഇന്ത്യക്കാരടക്കം രണ്ടായിരത്തോളം വിദേശ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങേണ്ട ഗതിയിലായി. വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് വിസയുടെ അംഗീകാരവും ഇല്ലാതായി.

 ലണ്ടന്‍ സര്‍വകലാശാലയില്‍ 2700 വിദേശ വിദ്യാര്‍ഥികളാണ് പഠനം നടത്തുന്നത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് പൂര്‍ണമായും റദ്ദാക്കണമോ എന്ന കാര്യം തീരുമാനിക്കും. വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍വകലാശാല ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

സര്‍വകലാശാലജീവനക്കാരും വിദ്യാര്‍ഥികളും കടുത്ത ആശങ്കയിലാണെന്നു വൈസ് ചാന്‍സലര്‍ മാല്‍ക്കം അറിയിച്ചു. ബോര്‍ഡര്‍ ഏജന്‍സിയുടെ ഉത്തരവ് പ്രകാരം വിദേശ വിദ്യാര്‍ഥികള്‍ക്ക് അറുപതു ദിവസത്തില്‍ കൂടുതല്‍ രാജ്യത്തു തങ്ങാന്‍ അവകാശമില്ല. ഈ സമയത്തിനുള്ളില്‍ മറ്റു സര്‍വകലാശാലകളില്‍ പ്രവേശനം നേടുകയോ രാജ്യം വിട്ടു പോകുകയോ വേണം.

മിക്ക വിദ്യാര്‍ഥികളും ഒരു വര്‍ഷത്തെ ഫീസ് മുന്‍കൂറായി അടച്ചിട്ടുണ്ട്. സര്‍വകലാശാലകള്‍ പാലിക്കേണ്ട നിയമങ്ങളില്‍ വീഴ്ച വരുത്തിയതു കൊണ്ടാണു നടപടിയെന്ന് ഏജന്‍സി അറിയിച്ചു. ഇത്തരം പിഴവുകള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഇമിഗ്രേഷന്‍ നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നടപടി.

SUMMARY: More than 2,000 students are facing deportation after a university was stripped of its right to teach overseas students in a landmark ruling by the UK Border Agency.

kew words: London Metropolitan University, Políticos latinos, Líderes latinos, London Metropolitan Deportation, London Metropolitan Police, London-Metropolitan-University, Student Deportation, Uk News, UK Education News

Post a Comment