Follow KVARTHA on Google news Follow Us!
ad

തിലകനെ വെല്ലൂരിലേക്ക് മാറ്റില്ല

ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകനെ വെല്ലൂരിലേക്ക് മാറ്റില്ല.
thilakan
തിരുവനന്തപുരം:  ഹൃദയാഘാതത്തെ തുടര്‍ന്നു തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകനെ വെല്ലൂരിലേക്ക് മാറ്റില്ല. വെല്ലൂരില്‍ നിന്നുളള ഡോ. അലക്‌സാണ്ടര്‍ തിലകനെ പരിശോധിച്ചതിന് ശേഷമാണ് ഈ തീരുമാനം. വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റാനുളള ആരോഗ്യസ്ഥിതി തിലകനില്ലെന്ന് ഡോ. അലക്‌സാണ്ടര്‍ പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച മുതല്‍ തിലകന്‍ വെന്റിലേറ്ററിലാണ്. തലച്ചോറിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തില്‍ ഇതുവരെ പുരോഗതിയുണ്ടായിട്ടില്ല. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണു തലച്ചോറിന്റ പ്രവര്‍ത്തനം തകരാറിലായത്. തലച്ചോറിന്റെ പ്രവര്‍ത്തനവും തകരാറിലായതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണു തിലകന്റെ നില ഗുരുതരമായത്. ജൂലൈ 31നു ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണു തിലകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



SUMMARY: The condition of renowned Malayalam film actor Thilakan, hospitalized following heart attack, continued to be serious.

key words: Malayalam film actor, Thilakan, heart attack, continued,  Hospital sources , ventilato, serious, State Health Minister,  V S Sivakumar, Thilakan's condition, Opposition Leader, V S Achuthanandan, directors , Sibi Malayil , Kamal, actors , Suresh Gopi, Maniyanpilla Raju,

Post a Comment