Follow KVARTHA on Google news Follow Us!
ad

പ്രഭുദേവ വീണ്ടും പ്രണയത്തില്‍

നയന്‍താരയുമായി ഗുഡ്‌ബൈ പറഞ്ഞ പ്രഭുദേവ പുതിയ പ്രണയത്തില്‍. ടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും ഹിന്ദിയിലെ തിരക്കേറിയ നായികയുമായ സോനാക്ഷി സിന്‍ഹയാണ് പ്രഭുദേവയുടെ പുതിയ കാമുകി. Sonakshi Sinha love with Prabhu Deva

നയന്‍താരയുമായി ഗുഡ്‌ബൈ പറഞ്ഞ പ്രഭുദേവ പുതിയ പ്രണയത്തില്‍. നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും ഹിന്ദിയിലെ തിരക്കേറിയ നായികയുമായ സോനാക്ഷി സിന്‍ഹയാണ് പ്രഭുദേവയുടെ പുതിയ കാമുകി. ബോളിവുഡിലേക്ക് സംവിധായകനായി ചേക്കേറിയ പ്രഭുദേവയ്‌ക്കൊപ്പം എല്ലാ ചടങ്ങുകളിലും സൊനാക്ഷിയെയും കാണാം. ഇതോടെയാണ് പുതിയ പ്രണയകഥ പുറത്തായത്.

ബാംഗ്‌ളൂരില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് ഇരുവരും സ്‌റ്റേഡിയത്തില്‍ ഒന്നിച്ചെത്തിയത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും അടുപ്പം കൂടുകയായിരുന്നുവത്രേ. മാത്രമല്ല, നയന്‍സിനെ താന്‍ പൂര്‍ണമായും മറന്നുവെന്നും പ്രഭുദേവ പറയുന്നു.

എന്റെ ജീവിതത്തിലെന്നല്ല, മനസില്‍ പോലും നയന്‍താരയ്ക്കു സ്ഥാനമില്ല.നയന്‍താരയെപ്പറ്റി യാതൊന്നും എന്നോടു ചോദിക്കരുത്. ദൈവത്തില്‍ ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്നു. ദൈവമാണ് എന്റെ ജീവിതത്തിന്റെ ഗതി തിരിച്ചു വിടുന്നതെന്നാണു വിശ്വാസം. നയന്‍സുമായുളള പ്രണയം അവസാനിപ്പിച്ചതും നല്ലതിനാണ്-പ്രഭുദേവ പറഞ്ഞു.

കോളിവുഡില്‍ ഏറെ കോളിളക്കമുണ്ടാക്കിയ പ്രണയമായിരുന്നു നയന്‍താരയുടെയും പ്രഭുദേവയുടെയും. പ്രഭുദേവ ഭാര്യയെപ്പോലും നയന്‍സിനായി ഉപേക്ഷിച്ചു.  വന്‍ തുക നഷ്ടപരിഹാരം നല്‍കിയായിരുന്നു ഡിവോഴ്‌സ്.
പ്രഭുവിന്റെ പേര് കൈയില്‍ പച്ചകുത്തിയാണ് നയന്‍സ് പ്രണയം വെളിപ്പെടുത്തിയത്.

ഇതേസമയം നയന്‍താര തന്റെ പഴയ കാമുകന്‍ ചിമ്പുവുമായി വീണ്ടും പ്രണയത്തിലായെന്നും വാര്‍ത്തകളുണ്ട്.

Key words: Sonakshi Sinha, Prabhu Deva , dance guru , Akshay Kumar, nayanthara, chimbu

Post a Comment