Follow KVARTHA on Google news Follow Us!
ad

ശങ്കര്‍ രാമകൃഷ്ണന്‍ വീണ്ടും പകരക്കാരനാവുന്നു

പകരക്കാരനായെത്തി മലയാള സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് ശങ്കര്‍ രാമകൃഷ്ണന്‍. സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തില്‍ പ്രകാശ് രാജിന് വേണ്ടി തയ്യാറാക്കിയ അലക്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശങ്കര്‍ ശോഭിച്ചത്. Shanker Ramakrishnan to replace Anoop Menon?

Shanker Ramakrishnan
പകരക്കാരനായെത്തി മലയാള സിനിമയില്‍ ശ്രദ്ധനേടിയ നടനാണ് ശങ്കര്‍ രാമകൃഷ്ണന്‍. സ്പിരിറ്റ് എന്ന രഞ്ജിത് ചിത്രത്തില്‍ പ്രകാശ് രാജിന് വേണ്ടി തയ്യാറാക്കിയ അലക്‌സി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശങ്കര്‍ ശോഭിച്ചത്. ഇപ്പോഴിതാ ശങ്കര്‍ വീണ്ടും പകരക്കാരനാവുന്നു. പ്രിയ സുഹൃത്ത് അനൂപ് മേനോന്റെ പകരക്കാരനായാണ് ശങ്കര്‍ വീണ്ടും സ്‌ക്രീനിന് മുന്നിലെത്തുന്നത്.

ശങ്കറും അനൂപും 22 വര്‍ഷമായി സുഹൃത്തുക്കളാണ്. അനൂപിന് തിരക്കേറിയതോടെയാണ് ശങ്കര്‍ പകരക്കാരനായി എത്തുന്നത്. മമ്മൂട്ടിയുടെ ബോസ് ആയാണ് ശങ്കര്‍ എത്തുക. മമ്മൂട്ടി ഡ്രൈവറായാണ് എത്തുന്നത്. കാവ്യാ മാധവനാണ് നായിക.


SUMMARY: Shanker Ramakrishnan and Anoop Menon have been close buddies off screen for almost 22 years now.

key words: Shanker Ramakrishnan , Anoop Menon , dropped , Shanker Ramakrishnan ,  Kavya Madhavan, Mammootty , actor , Prakash Raj, Alexy in Spirit

Post a Comment