Follow KVARTHA on Google news Follow Us!
ad

സാംസങ് ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി

ആപ്പിളുമായുളള കോടതിയുദ്ധത്തില്‍ തോല്‍വി നേരിട്ടെങ്കിലും സാംസങ് ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി. Samsung Galaxy Note 2 unveiled at IFA
samsung galaxy
ന്യൂഡല്‍ഹി: ആപ്പിളുമായുളള കോടതിയുദ്ധത്തില്‍ തോല്‍വി നേരിട്ടെങ്കിലും സാംസങ്  ഗ്യാലക്‌സി നോട്ട് 2 പുറത്തിറക്കി. ബെര്‍ലിനില്‍ നടക്കുന്ന രാജ്യാന്തര ഇലക്ട്രോണിക്‌സ് ഷോയിലാണ് സാംസങ്  ഗ്യാലക്‌സി നോട്ട് 2  പ്രകാശനം ചെയ്തത്.

1.6 ജിഗാ ഹെട്‌സ് ക്വാഡ് കോര്‍ എക്‌സിനോസ് 4412 പ്രോസസറാണു പുതിയ ടാബ് ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 5.5 ഇഞ്ച് 1280 720 ആമോഎല്‍ഇഡി ഡിസ്‌പ്ലേ. 16, 32, 64 ജിബി എന്നിങ്ങനെയാണു സ്‌റ്റോറേജ് കപ്പാസിറ്റി. 8 എംപി ക്യാമറയാണു പുറകിലുള്ളത്.

ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് പുതിയ ടാബിലുള്ളത്. ഓട്ടോ ഫോക്കസ്, എല്‍ഇഡി ഫ്‌ളാഷ്, 1.5 ജിബി റാം തുടങ്ങിയവയും ഇതിന്റെ പ്രത്യേകതകളാണ്.

128 രാജ്യങ്ങളില്‍ ഗ്യാലക്‌സി നോട്ട് 2 ലഭ്യമാക്കുമെന്ന് സാംസങ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ ഒക്ടോബറില്‍ മാര്‍ക്കറ്റിലെത്തും.

SUMMARY:  Samsung on Wednesday announced Galaxy Note 2, a tablet-smartphone hybrid, at an event in IFA electronics show in Berlin. The device, which succeeds popular Galaxy Note, has a screen size of 5.5-inches.

kew words: Samsung Galaxy Note 2, Samsung Electronics, Samsung, Resolution, Note 2 Tablet, Jelly, Google, Galaxy Note Phablet, Galaxy Note II, Galaxy Note 2, Galaxy Note 10.1, Android

Post a Comment