Follow KVARTHA on Google news Follow Us!
ad

സൂപ്പര്‍ കപ്പ് റയല്‍ മാഡ്രിഡിന്

സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. ചിരവൈരികളായ ബാഴ്‌സലോണയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് റയലിന്റെ കിരീടധാരണം. Real Madrid beat Barcelona 2-1 to lift Spanish Super Cup
real madrid
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം റയല്‍ മാഡ്രിഡിന്. ചിരവൈരികളായ ബാഴ്‌സലോണയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് റയലിന്റെ കിരീടധാരണം. സൂപ്പര്‍ താരങ്ങളായ ഗൊണ്‍സാലോ ഹിഗ്വയ്ന്‍, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍, ലയണല്‍ മെസ്സിയുടെ ബൂട്ടില്‍ നിന്നായിരുന്നു ബാഴ്‌സയുടെ മടക്കഗോള്‍.

ആദ്യപാദത്തില്‍ ബാഴ്‌സ 3-2ന് ജയിച്ചിരുന്നു. എവേഗോളിന്റെ പിന്‍ബലത്തിലാണ് റയല്‍ കിരീടം സ്വന്തമാക്കിയത്. ഇരുപാദത്തിലുമായി ഇരുടീമുകളും നാലു ഗോളുകള്‍ വീതം നേടി. ബാഴ്‌സയുടെ തട്ടകത്തില്‍ നേടിയ രണ്ട് ഗോളുകളാണ് റയലിന് തുണയായത്.

കളിയുടെ ആദ്യ പകുതിയിലാണു മൂന്നു ഗോളുകളും പിറന്നത്. ഹിഗ്വയ്ന്‍ പതിനൊന്നാം മിനിറ്റില്‍ ബാഴ്‌സലോണയെ ഞെട്ടിച്ചു. പെപ്പെയുടെ ലോംഗം പാസ് ഹിഗ്വയ്ന്‍ പിഴവുകളില്ലാതെ വലയിലാക്കി. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടാം ഗോളും പിറന്നു.19ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണു ഗോള്‍ നേടിയത്. ഒന്നാംപകുതിയുടെ അവസാന മിനിറ്റില്‍ ബാഴ്‌സലോണയുടെ മെസി ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ടാം പകുതിയില്‍ത്തില്‍ റയല്‍ പ്രതിരോധം ശക്തമാക്കി കിരീടം ഉറപ്പാക്കി.

SUMMARY:  Gonzalo Higuain and Cristiano Ronaldo struck first-half goals as Real Madrid beat 10-man Barcelona 2-1 to lift the Spanish Super Cup before a full house at the Santiago Bernabeu on Wednesday.

Victor Valdes, Spanish Super Cup, Real Madrid, Pedro Rodriguez, Luka Modric, Lionel Messi, La Liga, Karim Benzema, Jose Mourinho, Javier Mascherano, Iker Casillas, Gonzalo Higuain, Gerard Pique, Dani Alves, Cristiano Ronaldo, Barcelona

Post a Comment