Follow KVARTHA on Google news Follow Us!
ad
Posts

ഷാജിയുടെ ഗാഥയില്‍ മോഹന്‍ലാല്‍ നായകന്‍


ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാവും. ടി പത്മനാഭന്റെ വിഖ്യാത ചെറുകഥയായ കടല്‍ ആണ് ഷാജി സിനിമയാക്കുന്നത്. ബംഗാള്‍ സ്വദേശിയായ ഒഡിസി  നര്‍ത്തകി കാദംബരിയാണ് ഗാഥ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായിക.

വടക്കേഇന്ത്യയിലും കേരളത്തിലുമായി ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഈ സിനിമ ഗാഥ ഇന്‍ഡോ, പോളിഷ്, ഫ്രഞ്ച് സംയുക്ത സംരംഭമായാണ് നിര്‍മിക്കുന്നത്. ലോകപ്രശസ്ത സംഗീതസംവിധായകനായ സ്ബിഗ്‌ന്യൂ പ്രൈസ്‌നര്‍ ആണ് ഗാഥയുടെ സംഗീതസംവിധായകന്‍. നിരവധി വിദേശചിത്രങ്ങള്‍ക്ക് മാസ്മരസംഗീതമൊരുക്കിയിട്ടുള്ള പോളണ്ടുകാരനായ പ്രൈസ്‌നര്‍ ആദ്യമായാണ് ഇന്ത്യന്‍ സിനിമാരംഗത്തേക്ക് കടന്നു വരുന്നത്.

സംഗീതത്തിന് വളരെയേറെ പ്രാധാന്യമുള്ള കഥയാണ് കടലിന്റേത്. അതിപുരാതന ഇന്ത്യന്‍ സംഗീതത്തെ പുനരവതരിപ്പിക്കാന്‍ ഗാഥയിലൂടെ ശ്രമിക്കുമെന്ന് സ്ബിഗ്‌ന്യൂ പ്രൈസ്‌നര്‍ പറഞ്ഞു.

key words: Polish music composer, Zbigniew Preisner, Krzysztof Kiezlowski, Malayalam film , Gaadha, Shaji N Karun, cinematic adaptation,  T Padmanabhan, Kadal, Indian classical music,  symphony , orchestra

Post a Comment