Follow KVARTHA on Google news Follow Us!
ad

ഓഷോയുടെ പേരുമാറ്റി

മലബാറിന്റെ ചുവടുപിടിച്ച് എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ഓഷോ എന്ന ചിത്രത്തിന്റെയും പേര് മാറ്റി. Osho, re-titled as ,Ayeshayum Oshoyum

kavya madhavan
മലബാറിന്റെ ചുവടുപിടിച്ച് എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ഓഷോ എന്ന ചിത്രത്തിന്റെയും പേര് മാറ്റി. അയേഷയും ഓഷോയും എന്നാണ് ചിത്രത്തിന്റെ പുതിയ പേര്.

പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഓഷോയുടെ ദര്‍ശനങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. കാവ്യാ മാധവനും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജീവിതത്തിന്റെ ആഘോഷമാണ് പുതിയ ചിത്രത്തിന്റെ പ്രമേയം. ചെറിയൊരു സിനിമയാണിത്. ജയഭാരതിയടക്കം പത്ത് കലാകാരന്‍മാരാണ് ചിത്രത്തിലുളളത്- സാജന്‍ പറഞ്ഞു.

അയേഷയും ഓഷോയും നവംബറിലാണ് ചിത്രീകരിച്ച് തുടങ്ങുക. തൊടുപുഴയാണ് പ്രധാന ലൊക്കേഷന്‍.

key words: Osho, Ayeshayum Oshoyum,  Kavya Madhavan , Biju Menon, film, teachings of Osho, Jayabharathi

Post a Comment