Follow KVARTHA on Google news Follow Us!
ad

നുണ പറയുന്നതില്‍ കേമന്‍മാര്‍ പുരുഷന്മാര്‍

നുണ പറയുന്നതില്‍ കേമന്‍മാര്‍ പുരുഷന്മാര്‍ Men more likely to lie than women, says new study‎

നുണ പറയുന്നതില്‍ ആരാണ് മുന്നില്‍?.  സ്ത്രീകളോ അതോ പുരുഷന്‍മാരോ?. ആലോചിച്ച് സമയം കളയേണ്ട, നുണ പറയുന്നതില്‍ സ്ത്രീകളേക്കാള്‍ മുന്നില്‍ പുരുഷന്മാര്‍ ആണെന്ന് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നു.

പുരുഷന്‍ ശരാശരി ഒരു ദിവസവം കുറഞ്ഞത് മൂന്ന് നുണയെങ്കിലും പറയുമെന്ന് പഠനം തെളിയിക്കുന്നു. കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും ശരാശരി ഇവര്‍ 1092 നുണകള്‍ പറയുന്നുണ്ട്. സ്ത്രീകള്‍ ഒരു ദിവസം ശരാശരി രണ്ടു നുണയാണ് പറയുന്നതെന്നും പഠനത്തില്‍ കണ്ടെത്തി.

പഠനത്തിലെ മറ്റ് കണ്ടെത്തലുകള്‍ ഇവയാണ്.

സ്ത്രീകള്‍ അപ്രിയമായ സത്യങ്ങള്‍ പറയാതിരിക്കാനുള്ള സാധ്യത കൂടുതലാണ്.

പുതിയ വസ്ത്രം വാങ്ങുക തുടങ്ങിയ അവസരങ്ങളില്‍ നുണ പറയാന്‍ സ്ത്രീകളാണ് മുന്നില്‍.

39 ശതമാനം സ്ത്രീകളും തങ്ങളുടെ ഷോപ്പിംഗിനെ പറ്റി നുണ പറയുന്നവരാണ്. താന്‍ ഇത്രരൂപയുടെ ഷോപ്പിംഗ് നടത്തി, ഈ വസ്ത്രത്തിന്റെ വില കൂടുതലാണ് തുടങ്ങിയ നുണകള്‍ സ്ത്രീകള്‍ കൂടുതല്‍ പറയുമ്പോള്‍ 26 ശതമാനം പുരുഷന്മാര്‍ മാത്രമാണ് ഈ നുണകള്‍ പറയുന്നത്.

താല്പര്യമില്ലാത്ത ഫോണ്‍കോളുകള്‍ വരുമ്പോള്‍ സ്ത്രീകള്‍ കൂടുതല്‍ നുണ പറയുന്നത്.  ഈ അവസരത്തില്‍ താന്‍ വളരെ തിരക്കിലാണ് എന്നാണു സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പറയുന്ന നുണ.

ബിഎംഡബ്ലിയു ഫിനാഷ്യല്‍ സര്‍വീസ് ആണ്  പഠനം നടത്തിയത്.

ജീവിതം സുഖകരമാക്കാനാണ് മനുഷ്യര്‍ മിക്കപ്പോഴും നുണ പറയുന്നത്. ഇരുപതു ശതമാനം പേരും തങ്ങളുടെ ബോസിനോട് നുണ പറയുന്നവര്‍ ആണ്. തങ്ങളുടെ ജോലി സ്ഥിരമായി നിലനിര്‍ത്താന്‍ ഈ നുണകള്‍ ആവശ്യമാണെന്ന് ഇവര്‍ പറയുന്നു. പങ്കാളിയെ വഞ്ചിക്കുന്നവരുടെ കാര്യത്തില്‍ പതിമൂന്ന് ശതമാനം പേരും തങ്ങളുടെ നുണ അനിവാര്യമാണെന്ന് കരുതുന്നു.

പണം ലാഭിക്കാന്‍ വേണ്ടിയും നുണ പറയുന്നവര്‍ ഏറെയാണ്, ഉദാഹരണമായി കാര്‍ ഇന്‍ഷുറന്‍സ് കാര്യത്തെപ്പറ്റി സ്ഥിരമായി നുണകള്‍ പറയുന്നവരാണ് ഡ്രൈവര്‍മാര്‍. വിദ്യാഭ്യാസം കൂടുതല്‍ ഉള്ളവരാണ് നുണ പറഞ്ഞു ഫലിപ്പിക്കുന്നതില്‍ മിടുക്കര്‍ എന്നും പഠനത്തില്‍ കണ്ടെത്തിയിട്ടൂണ്ട്

SUMMARY: Its official! Men are more likely to fib than women, telling on average three lies a day, a new study has found. The average man tells 3 lies a day - or a whopping 1,092 a year, as opposed to women who fib just twice a day or 728 times a year.

key words:   research,  women , Scientists , block transmission , Medicines, Men , lies

Post a Comment