Follow KVARTHA on Google news Follow Us!
ad

സംവൃതയ്ക്ക് പകരം മംമ്ത

കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ സംവൃത സുനിലിന് പകരം മംമ്ത മോഹന്‍ദാസ് അഭിനയിക്കും. Mamta to replace Samvrutha for 'Celluloid'‎
കമല്‍ സംവിധാനം ചെയ്യുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ സംവൃത സുനിലിന് പകരം മംമ്ത മോഹന്‍ദാസ് അഭിനയിക്കും. പ്രശസ്ത ചലച്ചിത്രകാരന്‍ ജെ സി ഡാനിയേലിന്റെ ജീവിതം അനാവരണം ചെയ്യുന്ന ചിത്രമാണ് സെല്ലുലോയ്ഡ്. ജെ സി ഡാനിയേലിന്റെ ഭാര്യയായ ജാനറ്റിന്റെ വേഷമാകും മംമ്ത അവതരിപ്പിക്കുക.

വിവാഹത്തിന് ഒരുങ്ങുന്ന സംവൃത സുനിലിന് ചിത്രത്തിനായി ചെലവഴിക്കാന്‍ സമയം ലഭിക്കാതെ വന്നതാണ് മംമ്തയെ നായികയാക്കാന്‍ കമലിനെ പ്രേരിപ്പച്ചത്. മാത്രമല്ല ജാനറ്റിന്റെ ഫോട്ടോയുമായുളള സാമ്യവും മംമ്തയ്ക്ക് തുണയായി.

നേരത്തെ ദിലീപ് നായകനായ ആഗതന്‍ എന്ന ചിത്രത്തിലെ നായികയാകാന്‍ മംമ്തയെ സമീപിച്ചിരുന്നെങ്കിലും അത് നടന്നിരുന്നില്ല. പകരം ചാര്‍മ്മിയാണ് ചിത്രത്തില്‍ നായികയായത്.

SUMMARY: A lot has been written about Kamal's take on the life of veteran film maker J C Daniel through his upcoming movie 'Celluloid'. It was then reported that Samvrutha Sunil will be playing the role of Janet, the wife of J C Daniel

Post a Comment