Follow KVARTHA on Google news Follow Us!
ad
Posts

ജൂഹി ചൗള തിരിച്ചുവരുന്നു

ബോളിവുഡിലെ ഹൃദയതരംഗമായിരുന്നു നടി ജൂഹി ചൗള സിനിമയുടെ വെളളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുന്നു. Actress Juhi Chawla, who would be seen opposite Sanjay Dutt in a light-hearted film 'Son of Sardar
Actress Juhi Chawla, Sanjay Dutt
ബോളിവുഡിലെ ഹൃദയതരംഗമായിരുന്നു നടി ജൂഹി ചൗള സിനിമയുടെ വെളളിവെളിച്ചത്തിലേക്ക് തിരിച്ചെത്തുന്നു. സഞ്ജയ് ദത്തിന്റെ നായികയായിട്ടാണ് ജൂഹിയുടെ മടങ്ങിവരവ്. അശ്വനി ധിര്‍ സംവിധാനം ചെയ്യുന്ന സണ്‍ ഒഫ് സര്‍ദാ എന്ന ചിത്രമാണ് ജൂഹിക്ക് അവസരം നല്‍കിയത്. സൊണാക്ഷി സിന്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തമാശയുടെ മേമ്പൊടിയുള്ള ലളിതമായ ഒരു കഥാപാത്രത്തെയാണ് ജൂഹി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.  തെലുങ്ക് ചിത്രമായ മര്യാദ രാമണ്ണയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അശ്വനി ഈ ചിത്രം ഒരുക്കുന്നത്. 25 വര്‍ഷം മുമ്പ് വിവാഹിതരാകാന്‍ തീരുമാനിക്കുകയും പിന്നീട് പല കാരണങ്ങളാല്‍ ആ വിവാഹം നടക്കാതെ പോകുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

SUMMARY: Actress Juhi Chawla, who would be seen opposite Sanjay Dutt in a light-hearted film 'Son of Sardar

Post a Comment