Follow KVARTHA on Google news Follow Us!
ad

എസ്എംഎസ് നിരോധനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ഗ്രൂപ്പ് എസ്എംഎസ്, എംഎംഎസ് സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.Govt on Thursday lifted the ban on bulk SMSs and MMSs with immediate effect

ന്യൂഡല്‍ഹി:  ഗ്രൂപ്പ് എസ്എംഎസ്, എംഎംഎസ് സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പെട്ടെന്നുളള തീരുമാനം. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നിരോധനം ഏര്‍പ്പെടുത്തിയത്.

ഓഗസ്റ്റ് 17 നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം ടെലികോം മന്ത്രാലയം മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പതിനഞ്ചു ദിവസത്തേക്കായിരുന്നു നിരോധനം. ആദ്യഘട്ടത്തില്‍ അഞ്ച് എസ്എംഎസ്, എംഎംഎസില്‍ കൂടുതല്‍ അയയ്ക്കാന്‍ അനുവാദമില്ലായിരുന്നു. പിന്നീട് ഇത് 20 ആക്കി വര്‍ധിപ്പിച്ചു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എം പിമാരും കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.

SUMMARY: Government on Thursday lifted the ban on bulk SMSs and MMSs with immediate effect -- a day before the earlier stipulated deadline of August 31.

key words: UPA Government, Telecom Service Providers, SMSes, SMS Restriction, SMS Cap, SMS Ban, MMS Ban, ISPs, Internet And Mobile Association Of India, Home Ministry, Hate SMSes, Hate Content, Bulk SMS Ban

Post a Comment