Follow KVARTHA on Google news Follow Us!
ad

മാറ്റിനിയില്‍ ദുല്‍ഖര്‍


Dulquar Salman
നവാഗതസംവിധായകന്‍ അനീഷ് ഉപാസനയുടെ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാവും. മാറ്റിനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ സഹോദരന്‍ മഖ്ബൂലും പ്രധാന വേഷത്തിലെത്തുന്നു. ആദ്യമായാണ് ഇരുവരും ഒരുചിത്രത്തില്‍ അഭിനയിക്കുന്നത്. അസുരവിത്തിലൂടെയൊണ് മഖ്ബൂല്‍ സിനിമയിലെത്തിയത്.

സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ മലയാളസിനിമയില്‍ അരങ്ങേറിയത്. വളരെ പെട്ടെന്ന് തിരക്കുളള നടനായി മാറുകയും ചെയ്തു. ഉസ്താദ് ഹോട്ടലിന്റെ വിജയം ദുല്‍ഖറിന് താരപരിവേഷം നല്‍കുകയും ചെയ്തു. തീവ്രം എന്ന സിനിയുടെ ഷൂട്ടിംഗിലാണിപ്പോള്‍ ദുല്‍ഖര്‍.

മാറ്റിനിയുടെ ഷൂട്ടിംഗ് സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ആരംഭിക്കും. മാര്‍ട്ടിന്‍ ചാലിശ്ശേരി സംവിധാനം ചെയ്യുന്ന വെണ്‍മേഘ ചാരത്തും ഹാഷിം മരയ്ക്കാറിന്റെ പ്രിവ്യൂവുമാണ് മഖ്ബൂലിന്റെ റിലീസ് ചെയ്യാനുള്ള പുതിയ ചിത്രങ്ങള്‍.

kew words: Megastar Mammootty, dancing and singing, Dulquar Salman,  Martin Prakkat, Musician, Gopi Sundar, Anna Katherine,  Karinthalakoottam , Dulquar , matinee

Post a Comment