Follow KVARTHA on Google news Follow Us!
ad

ഉന്‍മുക്തിന്റെ പരീക്ഷ: കപില്‍ സിബല്‍ ഇടപെ­ട്ടു

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിനെ പരീക്ഷ എഴുതിക്കാത്ത സംഭവത്തില്‍ കേന്ദ്ര മാനവവിഭവശേഷി Cricket, New Delhi, Kapil Sibal, Sports, Examination, Unmukt Chand, College

Cricket, New Delhi, Kapil Sibal, Sports, Examination, Unmukt Chand, College
ന്യൂഡല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദിനെ പരീക്ഷ എഴുതിക്കാത്ത സംഭവത്തില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ ഇടപെട്ടു.

മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പലാണ് ഒന്നാം വര്‍ഷ ബി.എ എഴുതുന്നതില്‍ നിന്ന് ഉന്‍മുക്തിനെ വിലക്കിയത്. പ്രത്യേക അധികാരം ഉപയോഗിച്ചു ചന്ദിനു പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നു പ്രിന്‍സിപ്പല്‍ വല്‍സന്‍ തമ്പുവിനോടു കപില്‍ സിബല്‍ ആവശ്യപ്പെട്ടു.

 ഹാജറിന്റെ പേരില്‍ ഒരു അധ്യായന വര്‍ഷം ചന്ദിനു നഷ്ടമാകും. വൈസ് ചാന്‍സലറോടും ഇക്കാര്യം ആവശ്യപ്പെട്ടു. ഇരുവരും അനുകൂല നിലപാടു സ്വീകരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനിടെ പരീക്ഷ എഴുതിക്കാത്തതിനു കോളജ് അധികൃതരോടു പരാതിയില്ലെന്ന് ഉന്‍മുക്ത് ചന്ദ് പ്രതികരിച്ചു.

 സ്‌­പോര്‍ട്‌­സ് ക്വാട്ടയില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥിക്കു പരീക്ഷയെഴുതാന്‍ 33.33 ശതമാനം ഹാജര്‍ വേണമെന്നാണ് കോളജ് അധികൃതരുടെ വാ­ദം.


Keywords:  Cricket, New Delhi, Kapil Sibal, Sports, Examination, Unmukt Chand, College

Post a Comment