Follow KVARTHA on Google news Follow Us!
ad

സത്യമേവ ജയതേ ഇഫക്ട്: ടൈം മാഗസിനില്‍ അമീറിന്റെ മുഖചിത്രം

ന്യൂയോര്‍ക്ക്: ബോളീവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന പ്രമുഖ ചാനല്‍ ഷോ സത്യമേവ ജയതേ വിദേശരാജ്യങ്ങളിലും ശ്രദ്ധിക്കപ്പെടുന്നു. Entertainment, World, Ameer Khan, Times Magazine
ന്യൂയോര്‍ക്ക്: ബോളീവുഡ് താരം അമീര്‍ ഖാന്‍ അവതരിപ്പിക്കുന്ന പ്രമുഖ ചാനല്‍ ഷോ സത്യമേവ ജയതേ വിദേശരാജ്യങ്ങളിലും ശ്രദ്ധിക്കപ്പെടുന്നു. പ്രമുഖ അമേരിക്കന്‍ മാഗസിന്‍ ടൈം ഈ ലക്കത്തെ മുഖചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അമീറിന്റെ ചിത്രമാണ്‌. ഇതോടെ ടൈം മാഗസിന്‍ മുഖചിത്രം പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ അഭിനേതാവായി അമീര്‍ മാറി.

സാമൂഹ്യപ്രസക്തിയടങ്ങിയ വിഷയങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്ന സത്യമേവ ജയതേയിലെ അവതാരകനെ 'ഖാന്‍സ് ക്വസ്റ്റ്' എന്ന തലക്കെട്ടോടെയാണ്‌ മാഗസിന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോളീവുഡിന്റെ സ്ഥിരം വഴികളില്‍ നിന്നും വേറിട്ട് സഞ്ചരിക്കുന്ന ഈ അഭിനേതാവിന്‌ രാജ്യത്തെ മാറ്റത്തിലേയ്ക്ക് നയിക്കാന്‍ കഴിയുമോ എന്ന ചോദ്യവും അടിക്കുറിപ്പോടെ കവര്‍ പേജിലുണ്ട്.

പെണ്‍ ഭ്രൂണഹത്യകള്‍ വരുത്തിവയ്ക്കുന്ന സാമൂഹീകപ്രശ്നങ്ങളും ആരോഗ്യരംഗത്തെ കുത്തഴിഞ്ഞ പ്രവണതകളും പുറത്തുകൊണ്ടുവന്ന സത്യമേവ ജയതേ ഇന്ത്യയില്‍ വളരെ പ്രചാരം നേടുന്ന ടെലിവിഷന്‍ പരിപാടിയാണ്‌.

പര്‍വീണ്‍ ബാബി, ഐശ്വര്യാ റായ് എന്നീ ഇന്ത്യന്‍ അഭിനേതാക്കളാണ്‌ ഇതുവരെ ടൈം മാഗസിനില്‍ മുഖചിത്രമായിട്ടുള്ളത്. പര്‍വീണ്‍ ബാബി 1976ലും ഐശ്വര്യാ റായ് 2003ലുമായിരുന്നു മുഖചിത്രമായത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സാനിയ മിര്‍സ, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരേന്ദ്ര മോഡി എന്നിവരാണ്‌ ടൈം മാഗസിനില്‍ പ്രത്യക്ഷപ്പെട്ട മറ്റ് ഇന്ത്യക്കാര്‍.

SUMMERY: Aamir Khan has become the third Indian actor to be featured on the cover of Time magazine. Aamir, fresh from the success of season one of his TV show Satyamev Jayate, has made headlines in India by exploring socially relevant issues like female foeticide and medical malpractices. 

Key Words: Entertainment, World, Time Magazine, Cover page, Ameer Khan, Indian actor, Bollywood, Satyamev Jayathe, New York, US, 

Post a Comment