Follow KVARTHA on Google news Follow Us!
ad

ആസൂ­ത്ര­ണ­ത്തില്‍ പാ­വ­ങ്ങ­ളില്ലേ?

കേ­ര­ള­ത്തി­ലെ 32 ന­ഗ­ര­ങ്ങ­ളു­ടെ വി­ക­സ­ന­ത്തി­നാ­വ­ശ്യമാ­യ പ­ദ്ധ­തി­കള്‍ ആ­സൂ­ത്ര­ണം ചെ­യ്യു­ന്ന തി­ര­ക്കി­ലാ­ണ് സംസ്ഥാ­ന ആ­സൂത്ര­ണ വി­ഭാഗം. Town Planning, Down Trodden, Neglected, MICTRA.
Kerala Planning board
കോ­ഴി­ക്കോ­ട്: കേ­ര­ള­ത്തി­ലെ 32 ന­ഗ­ര­ങ്ങ­ളു­ടെ വി­ക­സ­ന­ത്തി­നാ­വ­ശ്യമാ­യ പ­ദ്ധ­തി­കള്‍ ആ­സൂ­ത്ര­ണം ചെ­യ്യു­ന്ന തി­ര­ക്കി­ലാ­ണ് സംസ്ഥാ­ന ആ­സൂത്ര­ണ വി­ഭാഗം. ഇ­തി­ന്റെ വി­ഭാ­ഗ­മാ­യി വിവി­ധ ന­ഗ­ര­ങ്ങള്‍ കേ­ന്ദ്രീ­ക­രി­ച്ച് വിക­സ­ന സെ­മി­നാ­റു­കളും ചര്‍­ച്ച­കളും നട­ത്തി വ­രി­ക­യാ­ണ്. എ­ന്നാല്‍ ആ­സൂത്ര­ണ ചര്‍­ച്ച­ക­ളില്‍ പ­ങ്കെ­ടു­ക്കാനും ത­ങ്ങ­ളു­ടെ വിക­സ­ന സ­ങ്കല്‍­പ­ങ്ങള്‍ പ­ങ്കു­വെ­ക്കാനും സ­മൂ­ഹ­ത്തി­ന്റെ ഉ­യര്‍­ന്ന ശ്രേ­ണി­യി­ലു­ള്ള­വര്‍­ക്ക് മാ­ത്ര­മേ അ­വസ­രം ല­ഭി­ക്കു­ന്നു­ള്ളൂ. സ­മൂ­ഹ­ത്തി­ന്റെ അ­ടി­സ്ഥാ­ന­വര്‍­ഗ­ത്തിന് ഈ ചര്‍­ച്ച­ക­ളില്‍ പ­ങ്കെ­ടു­ക്കു­ക്കാന്‍ അ­വസ­രം ല­ഭി­ക്കു­ന്നി­ല്ലെ­ന്നു മാ­ത്രമല്ല, അ­വര്‍ ബോ­ധ­പൂര്‍­വം വി­സ്­മ­രി­ക്ക­പ്പെ­ടു­ക­യു­മാണ്. അ­ടിസ്ഥാ­ന വര്‍­ഗ­ത്തി­ന്റെ അധിവാ­സസ്ഥ­ലം പോലും ഇ­ങ്ങ­നെ­യു­ള്ള ആ­സൂത്ര­ണ പ­ദ്ധ­തി­യില്‍ നി­ന്നു ഒ­ഴി­വാ­ക്ക­പ്പെ­ടു­വാനും ശ്ര­മ­ങ്ങ­ളുണ്ട്. ഇത്ത­രം ഗൂ­ഢ­പ­ദ്ധ­തി­ക­ളില്‍ നി­ന്ന് ന­ഗ­ര­ത്തി­ലെ ദ­രി­ദ്ര­വി­ഭാ­ഗങ്ങ­ളെ സം­ര­ക്ഷി­ക്കാ­നും അ­വ­രെയും കൂ­ടെ ന­ഗ­രാ­സൂത്ര­ണ അ­ജ­ണ്ട­യില്‍ ഉള്‍­പ്പെ­ടു­ത്താ­നും കോ­ഴി­ക്കോ­ട്ട് ക­ഴി­ഞ്ഞ ദിവ­സം ഒ­രു ശ്ര­മം ന­ടന്നു. മ­റ്റു ന­ഗ­ര­ങ്ങള്‍ കൂ­ടി മാ­തൃ­ക­യാ­ക്കേ­ണ്ട ഈ ചര്‍­ച്ച സം­ഘ­ടി­പ്പിച്ച­ത് തീ­ര­ദേശ­ത്ത് ഗ­വേഷ­ണം ന­ട­ത്തു­കയും വിവി­ധ പ­ദ്ധ­തി­കള്‍ ന­ട­പ്പാ­ക്കു­കയും ചെ­യ്യു­ന്ന മി­ക്ത്ര എ­ന്ന സ­ന്ന­ദ്ധ സം­ഘ­ട­ന­യാണ്.

സം­സ്ഥാ­ന ന­ഗ­രാ­സൂത്ര­ണ പ­രി­പാ­ടി­ക­ളു­ടെ പ്രാ­യോ­ജ­കര്‍ അല്‍­പം മുന്‍­പ് മ­ല­ബാ­ര്‍ ചേംബര്‍ ഓ­ഫ് കോ­മേ­ഴ്‌­സിന്റെ ഓ­ഫീ­സില്‍ ത­ങ്ങ­ള്‍ രൂ­പം കൊ­ടു­ത്ത ന­ഗ­ര വി­ക­സ­ന സ­ങ്കല്‍­പം അ­വ­ത­രി­പ്പി­ക്കു­ക­യു­ണ്ടായി. അതി­ലൊന്നും ത­ന്നെ താ­ഴേ­ക്കി­ട­യി­ലു­ള്ള­വ­രെ­ക്കു­റി­ച്ച് പ­രാ­മര്‍­ശ­ങ്ങ­ളു­ണ്ടാ­യി­രു­ന്നില്ല. മ­റി­ച്ച് ഗ­താ­ഗ­ത സൗ­ക­ര്യ­ങ്ങ­ളും മ­റ്റു വ്യ­വ­സാ­യ­ന്ത­രീ­ക്ഷ­ങ്ങളും മെ­ച്ച­പ്പെ­ടു­ത്തു­ന്ന, പുറം­മോ­ടി­ക്ക് കൂ­ടു­തല്‍ ഊ­ന്നല്‍ കൊ­ടു­ക്കു­ന്ന നിര്‍മാ­ണ പ­ദ്ധ­തി­ക­ളാ­യി­രു­ന്നു ഇ­വ­യി­ലേ­റി­യ പ­ങ്കും. ഈ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് മി­ക്ത്ര­ സം­ഘ­ടി­പ്പി­ച്ച സെ­മി്‌­നാര്‍ മാ­തൃ­കാ­പ­ര­മാ­വു­ന്ന­ത്.

ഓ­രോ ന­ഗ­രാ­സൂത്ര­ണ പ­ദ്ധ­തി­യു­ടെയും കാ­ലം ഇ­രുപ­തു വര്‍­ഷം ആ­യി­രി­ക്കെ ആ­സൂ­ത്ര­ണം ആ­വ­ശ്യ­മു­ള്ള മേ­ഖ­ല­ക­ളു­ടെ ഇ­പ്പോഴ­ത്തെ അ­വ­സ്ഥ­യും 20 വര്‍­ഷം ക­ഴി­യു­മ്പോ­ഴു­ള്ള അ­വ­സ്ഥയും ശാ­സ്­ത്രീ­യ­മാ­യി പഠി­ക്കു­ക, ആ­സൂ­ത്ര­ണ­ത്തി­ന് നേ­തൃ­ത്വം കൊ­ടു­ക്കു­ന്ന­വര്‍ ജ­ന­ങ്ങ­ളു­മാ­യി നേ­രി­ട്ട് ആ­ശ­യ­വി­നിമ­യം ന­ട­ത്തു­ക, ഇ­രുപ­തു വര്‍­ഷ­കാ­ല­യ­ള­വി­ല്‍ സം­ഭ­വി­ക്കാ­വു­ന്ന സാ­മൂഹി­ക രാ­ഷ്ട്രീ­യ ഭൗമി­ക മാ­റ്റങ്ങ­ളെ ഉള്‍­ക്കൊ­ള്ള­ത്ത­ക്ക വി­ധം വി­ദ­ഗ്­ധ സ­മി­തി രൂ­പി­ക­രിച്ച് ഓരോ മൂ­ന്നു വര്‍­ഷ­ത്തിലും ആ­സൂ­ത്ര­ണ പ­ദ്ധ­തി­കള്‍ പു­നര­വ­ലോക­നം ചെ­യ്യു­ക, കേ­ന്ദ്ര ഗ­വ­ണ്മേന്റ്, സ്വ­യംഭ­ര­ണ സ്ഥാ­പ­ന­ങ്ങള്‍ എ­ന്നി­വ­യു­ടെ ആ­സൂത്ര­ണ പ്ര­ക്രി­യ­യു­മാ­യി ന­ഗ­രാ­സൂ­ത്ര­ണ­ത്തി­ന് പൊ­രു­ത്ത­ക്കേ­ടു­കള്‍ ഉ­ണ്ടാ­വാ­തെ നോ­ക്കു­കയും മ­റ്റു ആ­സൂത്ര­ണ പ്ര­ക്രിയ­ക്ക് സ­ഹാ­യ­ക­ര­മാം വി­ധം ന­ഗ­ര വി­ക­സ­ന ആ­സൂ­ത്ര­ണം രൂ­പ­പ്പെ­ടു­ത്തു­ക, വര്‍­ധി­ച്ചു വ­രു­ന്ന ന­ഗ­ര­വാ­സി­ക­ളു­ടെ ആ­വ­ശ്യ­ങ്ങ­ളു­ടെ ദി­ശ മ­ന­സ്സീ­ലാ­ക്കി ആ­സൂ­ത്ര­ണം ന­ടത്തു­ക തു­ടങ്ങി­യ വിക­സ­ന സ­മീ­പ­ന­ങ്ങ­ളി­ലൂ­ടെ­യാ­യി­രു­ന്ന ചര്‍­ച്ച നീ­ങ്ങി­യ­ത്.

ക­ട­ലോര - ഉള്‍­നാ­ടന്‍ മ­ത്സ്യ­ത്തൊ­ഴി­ലാ­ളികള്‍, കു­ടി­യേറ്റ തൊ­ഴി­ലാ­ളികള്‍, ക­ട­ക­ളില്‍ ജോ­ലി­യെ­ടു­ക്കു­ന്നവര്‍, അ­ഗ­തി­കള്‍, വ­ഴി­വാ­ണി­ഭ­ക്കാര്‍, റാ­ക്ക് പി­ക്കേ­ഴ്‌സ്, വ്യ­വസാ­യ മേ­ഖ­ല­ക­ളി­ലെ തൊ­ഴി­ലാ­ളി­കള്‍, ചേ­രി­വാ­സി­കള്‍ എ­ന്നി­ങ്ങ­നെ ന­ഗ­രാ­സൂ­ത്ര­ണ­ത്തില്‍ നി­ന്ന് പാര്‍­ശ്വ­വ­ത്­ക­രി­ക്ക­പ്പെ­ടു­ന്നവ­രെ കൂ­ടി ക­ണ­ക്കി­ലെ­ടു­ത്തു­ള്ള വി­കസ­നം ആ­യി­രിക്ക­ണം ല­ക്ഷ്യ­മി­ടേ­ണ്ട­തെ­ന്നു ചര്‍­ച്ച­യില്‍ പ­ങ്കെ­ടു­ത്തവര്‍ ഊ­ന്നി­പ്പ­റ­ഞ്ഞു. 590 കി.മീ. ക­ടല്‍­ത്തീ­ര­മു­ള്ള കേ­ര­ള­ത്തില്‍ നി­ന്നാ­ണ് ദേശീ­യ മ­ത്സ്യോല്‍­പ്പാ­ദ­ന­ത്തി­ന്റെ നാലി­ലൊന്നും ക­യ­റ്റു­മ­തി­യു­ടെ അഞ്ചി­ലൊ­ന്നും പ­ങ്കാ­ളി­ത്ത­മു­ണ്ടാ­വു­ന്നത്. മ­ത്സ്യ­ക്ക­യ­റ്റു­മ­തി­യി­ലൂ­ടെ രാ­ജ്യ­ത്തി­ന് പ്ര­തി­വര്‍­ഷം 1500 കോ­ടി­യി­ലേ­റെ രൂ­പ വ­രു­മാ­നം ല­ഭി­ക്കുന്നു. ഇ­ത്രയും ഉല്‍­പാ­ദ­ന­ക്ഷ­മ­ത­യു­ള്ള ജ­ന­വി­ഭാ­ഗ­മാ­യിട്ടും തീര്‍ത്തും അ­വ­ഗ­ണി്­ക്ക­പ്പെ­ട്ട­വ­രാ­ണ് മ­ത്സ്യ­മേ­ഖ­ല­യി­ലു­ള്ളവര്‍. കേ­ര­ള­ത്തി­ന്റെ ഒമ്പ­തു ജില്ല­ക­ളി­ലാ­യി വ­സി­ക്കു­ന്ന മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളി­ല­ധി­കവും ന­ഗ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണ് താ­മ­സം. എ­ന്നാല്‍ ഇ­വ­രില്‍ 25 ശ­ത­മാ­നവും വാ­സ­യോ­ഗ്യ­മല്ലാ­ത്ത ഭ­വ­ന­ങ്ങ­ളി­ലാ­ണ് ക­ഴി­യു­ന്നത്. സം­സ്ഥാ­ന­ത്തി­ന്റെ ആ­ളോഹ­രി ഉല്‍­പാ­ദ­ന­ത്തി­ന്റെ മൂ­ന്നു ശ­ത­മാ­നവും കേ­ര­ള­ത്തി­ന്റെ മ­ത്സ്യ­മേ­ഖ­ല­യില്‍ നി­ന്നായ­തു കൊണ്ടും സാ­മൂ­ഹി­ക­മായും വി­ദ്യാ­ഭ്യാ­സ­പ­ര­മായും സാം­സ്­കാ­രി­ക­മായും ഏ­റെ പി­ന്നാ­ക്കം നില്‍­ക്കു­ന്ന­തി­നാലും മ­മ­ത്സ്യ­മേ­ഖ­ലെ പ്ര­ത്യേ­ക­മാ­യി ക­ണ­ക്കാ­ക്കി­യും മ­റ്റു വി­ഭാ­ഗങ്ങ­ളെ മ­റ്റൊ­രു വി­ഭാ­ഗ­മായും തി­രി­ച്ചാ­ണ് ചര്‍­ച്ച­യു­ടെ റി­പ്പോര്‍­ട്ട് ത­യ്യാ­റാ­ക്കി­യി­രി­ക്കു­ന്നത്. കോ­ഴി­ക്കോ­ട് ന­ഗ­ര­ത്തി­ലെ മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­ക­ളില്‍ 20 ശ­ത­മാ­നവും നി­ര­ക്ഷ­ര­രാ­ണ്. 30 ശ­ത­മാ­നം പേര്‍ക്കും ടോ­യ്‌­ല­റ്റ് ഇല്ല. ­അഞ്ഞൂ­റോ­ളം മ­ത്സ്യ­ത്തൊ­ഴി­ലാ­ളി കു­ടും­ബ­ങ്ങള്‍­ക്ക് വീ­ടില്ല. ഇത്ത­രം പ്ര­ശ്‌­ന­ങ്ങള്‍ ന­ഗ­രാ­സൂ­ത്ര­ണ­ത്തില്‍ ഗൗ­ര­വ­പൂ­ര്‍­വം പ­രി­ഗ­ണി­ക്കേ­ണ്ട­തണ്ട്. ന­ഗ­ര­മാ­ലി­ന്യ­ങ്ങള്‍ വലി­യൊ­രു പങ്കും നി­ക്ഷേ­പി­ക്ക­പ്പെ­ടുന്ന­ത് തീ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലാണ്. ഇ­ത് ന­ഗ­രത്തി­ലൊ­ട്ടാ­കെ ഗു­രു­ത­രമാ­യ ആ­രോ­ഗ്യ­പ്ര­ശ്‌­ന­ങ്ങള്‍ സൃ­ഷ്ടി­ക്കുന്നു. കു­ടി­വെ­ള്ള പ്ര­ശ്‌­നം അ­തി­രൂ­ക്ഷ­മാണ്. ക­ട­ലോ­ര­ങ്ങ­ളി­ലെ അ­ന­ധി­കൃ­ത കെട്ടി­ട നിര്‍­മാ­ണ­ങ്ങളും മ­ത്സ്യ­ത്തൊ­ഴി­ലാ­ളി­കള്‍­ക്ക് പ്ര­തി­സ­ന്ധി­യു­ള­വാ­ക്കു­ന്നു­ണ്ട്. ഈ കാ­ര്യ­ങ്ങ­ളും തൊ­ഴി­ലാ­ളി­ക­ളു­ടെ പ­ങ്കാ­ളി­ത്ത­ത്തോ­ടെ ഹാര്‍­ബ­റു­ക­ളു­ടെ പ്ര­വര്‍­ത്ത­ന­ങ്ങള്‍ നി­യ­ന്ത്രി­ക്കു­ന്ന സം­വി­ധാ­നം ഏര്‍­പ്പെ­ടു­ത്തു­കയും ചെ­യ്യ­ണ­മെ­ന്ന് ചര്‍­ച്ച ന­ഗ­രാ­സൂത്രണ ബോര്‍ഡി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടു. മ­ത്സ്യ­മേ­ഖ­ല­യു­മാ­യി ബ­ന്ധ­പ്പെ­ട്ട് പ­രി­സ്ഥി­തി സം­ര­ക്ഷ­ണ­ത്തി­നാ­വ­ശ്യമാ­യ ന­ട­പ­ടികള്‍, മ­ത്സ്യ­വിപ­ണ­ന സൗ­ക­ര്യങ്ങള്‍, യാത്രാ സൗ­ക­ര്യം, വൃദ്ധ­ജ­ന പ­രി­പാ­ല­നം, വിജ്ഞാ­ന കേ­ന്ദ്രങ്ങള്‍, പ­രി­ശീ­ന കേ­ന്ദ്ര­ങ്ങള്‍ തു­ടങ്ങി­യ ആ­വ­ശ്യ­ങ്ങ­ളും ഉ­ന്ന­യി­ക്ക­പ്പെ­ട്ടു.

വൃ­ത്തി­ഹീ­നമാ­യ ജീവി­ത സാ­ഹ­ച­ര്യങ്ങള്‍, മോ­ശമാ­യ ഭ­ക്ഷ­ണം,സാ­മൂ­ഹ്യമാ­യ അ­ന്യ­വ­ത്­ക്ക­രണം, ആ­രോഗിക വൈ­കാരി­ക പ്ര­ശ്‌­ന­ങ്ങള്‍ തു­ട­ങ്ങി­യ­വ­യാ­ണ് മ­റ്റു മേ­ഖ­ല­യി­ല്‍ തൊ­ഴി­ലെ­ടു­ക്കു­ന്ന­വ­രു­ടെ പ്ര­ശ്‌­ന­ങ്ങ­ളാ­യി നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട­ത്. ക­ട­ക­ളി­ലെ ജോ­ലി­ക്കാര്‍, കു­ടി­യേ­റ്റ തൊ­ഴി­ലാ­ളി­കള്‍ എ­ന്നി­രു­ടേ­താ­ണീ പ്ര­ശ്‌­ന­ങ്ങള്‍. ഇ­വര്‍­ക്കാ­യി ആ­രോ­ഗ്യ­ക­രമാ­യ ഷെല്‍­ട്ടര്‍ ഹോം­സ് ഒ­രു­ക്കു­ക, തൊ­ഴില്‍ നി­യ­മ­ങ്ങള്‍ ബാ­ധ­ക­മാ­ക്കു­ക, കേ­ര­ള­ത്തി­ലെ മ­റ്റു ജ­ന­വി­ഭാ­ഗ­ങ്ങ­ളു­മാ­യി സാ­മൂഹി­ക സ­മ്പര്‍­ക്ക­ത്തി­നു­ള്ള വേ­ദി­കള്‍ ഒ­രുക്കു­ക തു­ടങ്ങി­യ പ്ര­ശ്‌­ന­പ­രി­ഹാ­ര­ങ്ങ­ളാ­ണ് നിര്‍­ദ്ദേ­ശി­ക്ക­പ്പെ­ട്ട­ത്.

എല്ലാ ജ­ന­വി­ഭാ­ഗ­ത്തില്‍ പെ­ട്ട­വര്‍­ക്കും ഒ­രു­മി­ച്ചു കൂ­ടു­ന്ന­തി­നും ആ­ശ­യ വി­നിമ­യം ന­ട­ത്തു­ന്ന­തി­നും ആ­വ­ശ്യമാ­യ സാം­സ്­കാരി­ക കേ­ന്ദ്ര­ങ്ങള്‍ ആ­രം­ഭി­ക്കു­ക, ഹോ­സ്­റ്റല്‍ സൗ­ക­ര്യ­ങ്ങള്‍ ഏര്‍­പ്പെ­ടു­ത്തു­ക, വി­ക­ലാംഗര്‍, മാ­നസി­ക രോ­ഗി­കള്‍, വ­ഴി­തെ­റ്റി വ­രു­ന്നവര്‍, വീ­ടു­ക­ളില്‍ നി­ന്ന്് പു­റ­ന്ത­ള്ള­പ്പെ­ടു­ന്ന­വര്‍ എ­ന്നി­വര്‍­ക്കാ­യു­ള്ള അ­ഭ­യ കേ­ന്ദ്ര­ങ്ങള്‍, പൊ­തു­ജ­ന­ങ്ങള്‍­ക്കാ­യി കൂ­ടു­തല്‍ ടോ­യ്‌ല­റ്റ് സൗ­ക­ര്യങ്ങള്‍, മ­ലി­നീ­കര­ണം ത­ട­യു­ന്ന­തി­ന് ഹരി­ത വ­ത്­ക്ക­രണം, ക­ണ്ടല്‍­ക്കാ­ട് - നീര്‍­ത്ത­ട സം­രക്ഷ­ണം തു­ടങ്ങി­യ നിര്‍­ദ്ദേ­ശ­ങ്ങളും ഉ­ന്ന­യി­ക്ക­പ്പെട്ടു. വാ­സ്­ത­വ­ത്തി­ല്‍ ഇ­ത്ത­രം അ­ടിസ്ഥാ­ന പ്ര­ശ്‌­ന­ങ്ങള്‍ കാ­ണാ­തെ തീര്‍ത്തും ഉ­പ­ര­ിപ്ല­വ­വും സ­മൂ­ഹ­ത്തി­ന്റെ മു­കള്‍­ത്ത­ട്ടി­ലു­ള്ള­വര്‍ പ്ര­ധാ­ന ഗു­ണ­ഭോ­ക്താ­ക്ക­ളു­മാ­വു­ന്ന വന്‍കി­ട പ­ദ്ധ­തി­ക­ളാ­യി­രു­ന്നു നേര­ത്തെ ന­ഗ­രാ­സൂത്രണ ബോര്‍­ഡി­ന്റെ പ­ദ്ധ­തി­യില്‍ ഏറി­യ പ­ങ്കും. അ­വ­ഗ­ണി­ക്ക­പ്പെ­ട്ട അ­ടിസ്ഥാ­ന വര്‍­ഗ­ത്തി­ന്റെ ക്ഷേ­മ­ത്തി­ലൂന്നി­യ ഇത്ത­രം പ­ദ്ധ­തി­കള്‍ കൂ­ടി ന­ഗ­രാ­സൂ­ത്ര­ണ­ത്തില്‍ ഉള്‍­പ്പെ­ടു­ത്ത­ണ­മെ­ന്നു ചര്‍­ച്ച­യില്‍ പ­ങ്കെ­ടു­ത്ത­വര്‍ ആ­വ­ശ്യ­പ്പെട്ടു. ചര്‍­ച്ച­യില്‍ ഉ­രു­ത്തി­രി­ഞ്ഞു വ­ന്ന നിര്‍­ദ്ദേ­ശ­ങ്ങള്‍ ടൗണ്‍­പ്ലാ­നി­ങ് വി­ഭാ­ഗ­ത്തി­നു സംസ്ഥാ­ന സര്‍­ക്കാ­രിനും സ­മര്‍­പ്പി­ക്കു­മെ­ന്നു ചര്‍­ച്ച­യു­ടെ സം­ഘാ­ട­കനാ­യ മി­ക്ത്ര ഡ­യ­റ­ക്ടര്‍ ബേ­ബി ജോണ്‍ പ­റഞ്ഞു.

കോ­ഴി­ക്കോ­ട് റീ­ജി­യ­ണല്‍ ടൗണ്‍ പ്ലാ­നര്‍ ശ­ശി്­കു­മാര്‍ ചര്‍­ച്ച ഉ­ദ്­ഘാട­നം ചെ­യ്­തു. പി.യു.സി.എല്‍. ജ­ന­റല്‍ സെ­ക്രട്ട­റി അ­ഡ്വ.പി.എ.പൗ­രന്‍ മോ­ഡ­റേ­റ്റ­റാ­യ ചര്‍­ച്ച­യില്‍ ബേ­പ്പൂര്‍ തു­റ­മു­ഖം അ­സി­സ്റ്റന്റ് എ­ക്‌­സി­ക്യൂ­ട്ടീ­വ് എന്‍­ജി­നീ­യര്‍ പി.മൂ­സ, കര്‍­മ ഡ­യ­റ­ക്ടര്‍ ജ­നാര്‍­ദ്ദ­നന്‍, ഫി­ഷ­റീസ് ഓ­ഫീ­സര്‍ ടി.പി.പ്ര­ഭാ­കരന്‍, എ­ലി­യാ­സ് ടി. കു­ണ്ടൂര്‍ (ബി.എ­സ്.പി.), എം.ദി­വാ­കരന്‍ (ജ­ന­വാ­ര്‍­ത്ത), മ­ത്സ്യ­ഭ­വന്‍ കോര്‍­ഡി­നേ­റ്റര്‍ സ്­മി­ത കെ.എസ്. വ­സുമ­തി എം.വി, മി­ക്ത്ര ഡ­യ­റ­ക്ടര്‍ ബേ­ബി ജോണ്‍, ന­ന്ദു.കെ, ഷിന്റോ ജോസ­ഫ് എ­ന്നി­വര്‍ പ­ങ്കെ­ടു­ത്തു.

-ജെ­ഫ്രി റെജി­നോള്‍­ഡ്.എം

Summary: Kerala town planning board is planning for next twenty years town developing project. They take the opinions of the effluent communtiy mainly. And the basic problems of down trodden people were avoided. So MICTRA an N.G.O. organsed a seminar to discuss the problems of downt roden people and submit a plan for their welfare also.



Keywords: Town Planning, Down Trodden, Neglected, MICTRA.

Post a Comment