Follow KVARTHA on Google news Follow Us!
ad

സൗദി­യി­ലേ­ക്ക് ക­ട­ന്ന ത­ന്ത്രി­കേ­സ് പ്ര­തി­യെ പു­റ­ത്തി­റ­ക്കിയ­ത് വ്യാജ ജാ­മ്യ­ക്കാര്‍

ശ­ബ­രി­മ­ല ത­ന്ത്രി­പെണ്‍­വാ­ണി­ഭ­ക്കേ­സില്‍ വി­ധി­പ­റ­യു­ന്ന­തി­ന് മു­മ്പ് സൗ­ദി­യി­ലേ­ക്ക് ഒ­ളി­വില്‍­ക­ട­ന്ന പ്ര­തി­യെ നേര­ത്തെ പു­റ­ത്തി­റ­ക്കിയ­ത് Sabarimala Thanthri Case, Abdul Sahad, Shobha John, Saudi Arabia, Kasaragod, Ernakulam, Kerala

Shobha John, Sabarimala Thanthri Case
ചൊ­വ്വാഴ്ച കോ­ട­തി­യി­ലേ­ക്ക് ഹാ­ജ­രാക്കി­യ ശേ­ഷം
ശോഭാ­ ജോ­ണി­നെ തി­രി­ച്ച് ജ­യി­ലി­ലേ­ക്ക് കൊണ്ടു­പോ­കുന്നു. 

കൊ­ച്ചി: ശ­ബ­രി­മ­ല ത­ന്ത്രി­പെണ്‍­വാ­ണി­ഭ­ക്കേ­സില്‍ വി­ധി­പ­റ­യു­ന്ന­തി­ന് മു­മ്പ് സൗ­ദി­യി­ലേ­ക്ക് ഒ­ളി­വില്‍­ക­ട­ന്ന പ്ര­തി­യെ നേര­ത്തെ പു­റ­ത്തി­റ­ക്കിയ­ത് വ്യാ­ജ ജാ­മ്യ­ക്കാ­രാ­ണെ­ന്ന് സൂചന. ഈ വ്യാ­ജ­ന്മാ­രു­ടെ പൊടി­പോലും ക­ണ്ടെ­ത്താന്‍ പോ­ലീ­സി­നാ­വി­ല്ലെന്ന് ഉ­റ­പ്പാണ്.

ചൊ­വ്വാഴ്­ച ത­ന്ത്രി­ക്കേ­സില്‍ വി­ധി­പ­റ­യാ­നി­രു­ന്ന­താണ്. എ­ന്നാല്‍ കേ­സി­ലെ ആ­റാം­പ്ര­തിയാ­യ കാസര്‍­കോ­ട് മ­ധൂര്‍ പു­ളി­ക്കൂര്‍ പ­ള്ളം സ്വ­ദേ­ശി അ­ബ്ദുല്‍ സഹ­ദ് കേ­സില്‍ ഹാ­ജ­രാ­യി­രു­ന്നില്ല. മു­ഴു­വന്‍ പ്ര­തി­ക­ളും ഹാ­ജ­രാ­യി­ല്ലെ­ങ്കില്‍ കേ­സില്‍ വി­ധി­പ­റ­യാ­നാ­വി­ല്ലെ­ന്ന് ചൂ­ണ്ടി­ക്കാ­ണി­ച്ച് അസി. സെ­ഷന്‍­സ് ജ­ഡ്­ജ് പി.ഇ. ഹരി­ഗോ­വി­ന്ദന്‍ വി­ധി­പ്ര­സ്താ­വം ആ­ഗ­സ്റ്റ് ഏ­ഴി­ലേ­ക്ക് മാ­റ്റി­വെ­ക്കു­ക­യാ­യി­രുന്നു. സ­ഹ­ദി­നെ ആ­ഗ­സ്റ്റ് ഏ­ഴിന­കം ക­ണ്ടെ­ത്താ­നാ­യി­ല്ലെ­ങ്കില്‍ പ്ര­തി­യു­ടെ ജാ­മ്യ­ക്കാ­രെ അ­റ­സ്­റ്റു­ചെ­യ്ത് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കാ­നാ­ണ് ജ­ഡ്­ജി­ ഉ­ത്ത­ര­വി­ട്ടി­ട്ടുണ്ട്.
അ­ബ്ദുല്‍ സഹ­ദ് ഞാ­യ­റാഴ്­ച സൗ­ദി­അ­റേബ്യ­യി­ലേ­ക്ക് ക­ട­ന്ന­താ­യാ­ണ് അ­യാ­ളു­ടെ സു­ഹൃ­ത്തു­ക്കളും ബ­ന്ധു­ക്കളും പ­റ­യു­ന്നത്. സൗ­ദി­യില്‍ എ­ത്തി­യ­താ­യി യു­വാ­വ് ഇവ­രെ അ­റി­യി­ച്ചി­ട്ടുണ്ട്. സൗ­ദി­യില്‍ നി­ന്ന് സ­ഹ­ദി­നെ എ­ത്തി­ക്കുന്ന­ത് പോ­ലീ­സി­നെ സം­ബ­ന്ധി­ച്ച് അ­ത്യ­ന്തം ശ്ര­മ­ക­രമായ ജോ­ലി­യാണ്. അ­തേ­സമ­യം ജാ­മ്യ­ക്കാരാ­യ വ്യാ­ജ­ന്മാ­രെ ക­ണ്ടെ­ത്തു­ന്ന­തിനും പോ­ലീ­സി­ന് കുറ­ച്ച് വി­യര്‍­ക്കേ­ണ്ടി­വ­രും. വ്യാ­ജ­രേ­ഖ­കളും മറ്റും ഹാ­ജ­രാ­ക്കി­ കോ­ട­തി­യെ ക­ബളി­പ്പി­ച്ചാ­ണ് സഹ­ദ് ജ­യി­ലില്‍ നി­ന്ന് ജാ­മ്യ­ത്തി­ലി­റ­ങ്ങി­യത്. ഈ വ്യാ­ജ­ന്മാര്‍ എ­റ­ണാ­കു­ളം സ്വ­ദേ­ശി­ക­ളാ­ണെന്നും സൂ­ച­ന­യുണ്ട്.

Keywords: Sabarimala Thanthri Case, Abdul Sahad, Shobha John, Saudi Arabia, Kasaragod, Ernakulam, Kerala


Related News:

Post a Comment