Follow KVARTHA on Google news Follow Us!
ad

ഏഴ്‌ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി നിലച്ചു; ജനജീവിതം സ്തംഭിച്ചു

ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഇന്ത്യയിലെ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം നിലച്ചു. National, Electricity, New Delhi, Uttar Pradesh, Rajastan, Punjab,
ന്യൂഡല്‍ഹി: തിങ്കളാഴ്ച പുലര്‍ച്ചെ 2.30 മുതല്‍ ഇന്ത്യയിലെ ഏഴ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം നിലച്ചു. ഇതോടെ മെട്രോ നഗരങ്ങളിലെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്‌. നോര്‍ത്തേണ്‍ ഗ്രിഡിലെ തകരാറിനെത്തുടര്‍ന്നാണ്‌ വൈദ്യുതി വിതരണം സ്തംഭിച്ചത്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഞ്ചല്‍ എന്നിവിടങ്ങളിലെ വൈദ്യുതിവിതരണമാണ്‌ മുടങ്ങിയത്. ഉച്ചയോടെ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതര്‍. ഇതിനിടെ ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ രാവിലെ 9 മണിയോടെ വൈദ്യുതി ലഭിച്ചതായും റിപോര്‍ട്ടുണ്ട്. 

വൈദ്യുതി വിതരണം നിലച്ചതോടെ ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനവും നിലച്ചു. ഇതോടെ ആയിരക്കണക്കിന്‌ യാത്രക്കാരും വെട്ടിലായി. ഡല്‍ഹിയിലെ ജലവിതരണവും നിലച്ചിരിക്കുകയാണ്‌.

വൈദ്യുതി നിലച്ചതോടെ ഡല്‍ഹിയിലെ ഗതാഗതവും അവതാളത്തിലായി. സിഗ്നല്‍ ലൈറ്റുകളുടെ പ്രവത്തനം നിലച്ചതിനാല്‍ എല്ലായിടത്തും ഗതാഗത കുരുക്കുകള്‍ ദൃശ്യമാണ്‌. ഡല്‍ഹി എയര്‍പോര്‍ട്ടിലെ അത്യാവശ്യ സര്‍വീസുകള്‍ ജനറേറ്ററുകളുടെ സഹായത്തോടെയാണ്‌ നടക്കുന്നത്. 48 മണിക്കൂറുകള്‍ മാത്രമാണ്‌ ഈ ജനറേറ്ററുകളുടെ പ്രവര്‍ത്തനക്ഷമത. പ്രധാനമന്ത്രിയുടെ വസതിയും അ.ഐ.ഐ.എം.എസ് ആശുപത്രിയും ഹൈഡല്‍ പവറിലാണ്‌ പ്രവര്‍ത്തിക്കുന്നത്. ആഗ്രയ്ക്കടുത്തുള്ള ഗ്രിഡിന്റെ പ്രവര്‍ത്തനമാണ്‌ തകരാറിലായതെന്ന്‌ പ്രാഥമീക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

English Summery
New Delhi: There has been a massive power breakdown in northern India; it's the worst northern grid failure since 2001. The power failure has majorly hit metro services in Delhi along with the water and electricity supply across seven states in north India.

Post a Comment