Follow KVARTHA on Google news Follow Us!
ad

സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെപിഎ മജീദ് തുടരാന്‍ സാധ്യത; ഇ.ടി കേന്ദ്രത്തിലേയ്ക്ക്

കോഴിക്കോട്: മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദ് തുടരുമെന്ന്‌ സൂചന. Kerala, Muslim-League, KPA Majeed, E.T Muhammed Basheer,
കോഴിക്കോട്: മുസ്ലീം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദ് തുടരുമെന്ന്‌ സൂചന.  മറ്റൊരു ജനറല്‍ സെക്രട്ടറിയായ ഇടി മുഹമ്മദ് ബഷീറിനെ ദേശീയ നേതൃത്വത്തിലേയ്ക്ക് മാറ്റാനാണ്‌ തീരുമാനം. 

ഇതുസംബന്ധിച്ച ഔദ്യോഗീക തീരുമാനവും പ്രഖ്യാപനവും ഇന്നത്തെ യോഗത്തിന്‌ ശേഷം ഉണ്ടാകും. കോഴിക്കോട് ലീഗ് ഹൗസില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. 

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ഷിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ്‌ സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നത്.

English Summery
KPA Majeed may continues as state secretary

Post a Comment