Follow KVARTHA on Google news Follow Us!
ad

ഇന്ത്യക്ക് വിജയം, പരമ്പര

വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ​ഇന്ത്യക്ക് ജയം. ഇന്ത്യ ആറ് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. Cricket, One day match, Srilanka, India, Sports,

cricket
കൊളംബോ: വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ​ഇന്ത്യക്ക് ജയം. ഇന്ത്യ ആറ് വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര  ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക എട്ട് വിക്കറ്റിന് 251 റണ്‍സെടുത്തു.  വിരാട് കോലിയുടെയും (128*) സുരേഷ് റെയ്‌നയുടെയും (58*) ബാറ്റിംഗ് മികവില്‍ ഇന്ത്യ 46 പന്ത് ശേഷിക്കേ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. പരമ്പരയില്‍ കോലിയുടെ രണ്ടാമത്തെ സെഞ്ച്വറിയാണിത്.

119 പന്തുകള്‍ നേരിട്ട് 12 ഫോറുകളും ഒരു സിക്സറുമടക്കമാണ് കോലി 128 റണ്‍സെടുത്തത്. നേരിട്ട നൂറ്റിയാറാം പന്തിലായിരുന്നു കോലിയുടെ സെഞ്ച്വറി. റെയ്ന 51 പന്തിലാണ് 58 റണ്‍സെടുത്തത്. റെയ്നയുടെ തുടര്‍ച്ചയായ രണ്ടാം അര്‍ധശതകത്തില്‍ ഒരു സിക്സറും നാല് ഫോറുകളുമുണ്ടായിരുന്നു. ഇരുവരും അഞ്ചാം വിക്കറ്റിന് 146 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. ശ്രീലങ്ക കളിയില്‍ പിടിമുറുക്കിയേക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ കോലി-റെയ്ന കൂട്ടുകെട്ട് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.

ഗൗതം ഗംഭീര്‍ (0), വിരേന്ദര്‍ സെവാഗ് (34), രോഹിത് ശര്‍മ (4) മനോജ് തിവാരി (21) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്‍മാര്‍. ഗംഭീര്‍ നേരിട്ട അഞ്ചാം പന്തില്‍ പുറത്തായി.

നേരത്തേ, ഉപുല്‍ തരംഗയുടെ (51) അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ലങ്ക 251 റണ്‍സെടുത്തത്. ദില്‍ഷന്‍ (42) , തിരിമാനെ (47)​എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മനോജ് തിവാരി നാലും അശ്വിന്‍ രണ്ടും വിക്കറ്റുകള്‍ നേടി.

SUMMARY: Virat Kohli slammed a brilliant century to help India seal 5-match ODI series with a sensational six-wicket victory over Sri Lanka in the fourth match at the R Premadasa stadium on Tuesday.

Post a Comment