Follow KVARTHA on Google news Follow Us!
ad

നെറ്റിസണ്‍ പൊലീസ്- 4 ദിവസംകൊണ്ട് 11,000 അംഗങ്ങള്‍

ഫേസ്ബുക്ക് ലോകമെമ്പാടുമുളള മനുഷ്യരുടെ മുഖപേജായി മാറിക്കഴിഞ്ഞു . Police, Crime, Facebook, Internet, Kerala,
netizen police
തിരുവനന്തപുരം: ഫേസ്ബുക്ക് ലോകമെമ്പാടുമുളള മനുഷ്യരുടെ മുഖപേജായി മാറിക്കഴിഞ്ഞു . ഒരുതരത്തിലുമുളള​അതിര്‍വരമ്പുകളില്ലാതെ ഓരോ നിമിഷവും ലക്ഷണക്കണക്കിന് ആളുകളാണ് ഫേസ്ബുക്കിലൂടെ സംവദിക്കുന്നത്, മലയാളികളും ഇതില്‍ പിന്നിലല്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ ഈ അനന്തസാധ്യത കേരള പൊലീസും പ്രയോജനപ്പെടുത്തുന്നു. നെറ്റിസണ്‍ പൊലീസ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് കേരള പൊലീസ് സൈബര്‍ലോകത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. കേസന്വേഷണത്തിനും പരാതികളും സംശയങ്ങളും പങ്കുവയ്ക്കുന്നതിനുമെല്ലാം നെറ്റിസണ്‍ പൊലീസ് അവസരമൊരുക്കുന്നു.

ആഭ്യന്തര സുരക്ഷാ എസ് പി ജെ. ജയനാഥിന്റെ നേതൃത്വത്തിലാണ് നെറ്റിസണ്‍ പൊലീസിന്റെ പ്രവര്‍ത്തനം. നിലവില്‍ പകല്‍സമയത്താണ് നെറ്റിസണ്‍ പൊലീസ് ഫേസ്ബുക്കില്‍ സജീവമാവുക. ഗ്രൂപ്പിന് ഗംഭീര സ്വീകരണമാണ് സൈബര്‍ ലോകത്തുനിന്ന് ലഭിച്ചത്. രൂപീകരിച്ച് നാലു ദിവസത്തിനകം ഗ്രൂപ്പില്‍ 11,000 അഗംങ്ങള്‍ ആയിക്കഴിഞ്ഞു.

സൈബര്‍ ക്രൈമുകള്‍ മാത്രമല്ല നെറ്റിസണ്‍ പൊലീസിന്റെ പരിധിയില്‍ വരുക. റവന്യൂ, ആദായനികുതി, ഇന്റലിജന്‍സ് തുടങ്ങിയ ഏത് വകുപ്പുകളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും പോസ്റ്റ് ചെയ്യാം. പരാതി എവിടെ , എങ്ങനെ നല്‍കണം എന്നിവയ്‌ക്കൊക്കെ ഓണ്‍ലൈനിലൂടെ മറുപടി നല്‍കും.

ലഭിക്കുന്ന പരാതികള്‍ നെറ്റിസണ്‍ പൊലീസ് അതത് വകുപ്പുകള്‍ക്ക് നല്‍കും. തുടരന്വേഷണം പൊലീസ് വേഗത്തിലാക്കും. ഇത് മാത്രമല്ല, ഫേസ്ബുക്കിലെ തന്നെ കുബുദ്ധികള്‍ക്കെതിരെയും പരാതി നല്‍കാം. മതസ്പര്‍ദ്ധ വളര്‍ത്തുന്ന കമന്റുകള്‍ , പോസ്റ്ററുകള്‍ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ പരാതി നല്‍കുന്നത് ഈ വിഭാഗത്തില്‍പ്പെടും.

ഇത് മാത്രമല്ല, നിങ്ങളുടെ ഏത് പരാതിയും സംശയവും നെറ്റിസണ്‍ പൊലീസുമായി പങ്കുവയ്ക്കാം. മാത്രല്ല, പലകേസുകളിലും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് നിര്‍ണായക തെളിവുകളോ സൂചനകളോ നല്‍കാന്‍ കഴിയും.

 മാറിയ കാലത്തില്‍ ഫേസ്ബുക്ക് സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ഇത്തരമൊരു ആശയത്തിന് കാരണമെന്ന് എസ് പി ജെ. ജയനാഥ് പറഞ്ഞു.

Kerala Police Netizen Group address https://www.facebook.com/groups/netizenpolice/

SUMMARY: kerala police created netizen police group  in facebook

Post a Comment