Follow KVARTHA on Google news Follow Us!
ad

ജഗതി സംസാരശേഷി വീണ്ടെടുത്തു

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന്‍ ജഗതിശ്രീകുമാര്‍ സംസാരശേഷി വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.Entertainment, Jagathy Sreekumar,
വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന്‍ ജഗതിശ്രീകുമാര്‍ സംസാരശേഷി വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സംസാരം വ്യക്തമാകുന്നില്ലെങ്കിലും സംസാരിക്കുന്നത് നല്ല ലക്ഷണമാണെന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം. രണ്ട് മാസത്തിനുള്ളില്‍ ജഗതിക്ക് ആശുപത്രി വിടാന്‍ കഴിയുമെന്നാണ്‌ ഡോക്ടര്‍മാരുടെ പ്രതീക്ഷ. ഫിസിയോ തെറാപ്പി ചികില്‍സയാണ്‌ ജഗതിക്കിപ്പോള്‍ ലഭ്യമാക്കുന്നത്. 

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയാലും അടുത്ത ആറ് മാസം വരെ ജഗതിക്ക് പൂര്‍ണ വിശ്രമം വേണ്ടിവരും. സുഹൃത്തുക്കളുടേയും സഹപ്രവര്‍ത്തകരുടെയും സാമീപ്യം ജഗതിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെതുടര്‍ന്ന്‌ മമ്മുട്ടി, മോഹന്‍ ലാല്‍, സുകുമാരി തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

English Summery
Doctors who have been attending to actor Jagathy Sreekumar at the Vellore Christian Medical College have revealed that there is considerable improvement in his condition and that he has regained the ability to speak.

Post a Comment