Follow KVARTHA on Google news Follow Us!
ad

മു­ഹമ്മ­ദ് റാ­ഫി കാ­ല­ത്തി­ന് കീ­ഴ­ട­ങ്ങാ­ത്ത സ്വ­ര ­രാ­ഗ സുധ

1980 ജൂ­ലൈ 31ന് പ­രി­ശു­ദ്ധ റം­സാന്‍ 17. അ­ന്നാ­യി­രു­ന്നു അ­നശ്വ­ര ഗാ­യ­കന്‍ മു­ഹമ്മ­ദ് റാ­ഫി ന­മ്മെ വി­ട്ട് പി­രി­ഞ്ഞ­ത്. അ­ന്ന് മും­ബൈ നഗ­രം റാ­ഫി­യു­ടെ വി­യോ­ഗം താ­ങ്ങാ­നാ­വാ­തെ തേ­ങ്ങി. Article, Singer, B.S. Mahmood, Song, Mohammed Rafi
1980 ജൂ­ലൈ 31ന് പ­രി­ശു­ദ്ധ റം­സാന്‍ 17. അ­ന്നാ­യി­രു­ന്നു അ­നശ്വ­ര ഗാ­യ­കന്‍ മു­ഹമ്മ­ദ് റാ­ഫി ന­മ്മെ വി­ട്ട് പി­രി­ഞ്ഞ­ത്. അ­ന്ന് മും­ബൈ നഗ­രം റാ­ഫി­യു­ടെ വി­യോ­ഗം താ­ങ്ങാ­നാ­വാ­തെ തേ­ങ്ങി. കോ­രി­ച്ചൊ­രി­യു­ന്ന മ­ഴ­ വ­ക­വെ­ക്കാ­തെ വി­ലാ­പ­യാ­ത്ര­യെ അ­നു­ഗ­മി­ക്കാന്‍ സംഗീ­ത ആ­സ്വാ­ദ­കരാ­യ ആ­യി­ര­ങ്ങ­ളാ­ണ് എ­ത്തി­യി­രു­ന്നത്. റാ­ഫി സാ­ഹി­ബ് അ­ന്ത­രി­ച്ചി­ട്ടു 33 വര്‍­ഷ­ത്തി­ലേ­ക്ക് ക­ട­ക്കു­മ്പോഴും അ­ദ്ദേ­ഹ­ത്തി­ന്റെ ആ ­മാ­സ്­മ­രി­ക കണ്ഠ നാ­ള­ത്തി­ലൂ­ടെ പു­റ­ത്തു­വ­ന്ന ഗാ­ന­ങ്ങള്‍ ന­മു­ക്ക് ഇന്നും അ­നു­ഭൂ­തി­യു­ടെ ഒ­രാ­യി­രം അ­നര്‍­ഘ ­നി­മി­ഷ­ങ്ങള്‍ നല്‍­കുന്നു.

Mohammed Rafi, Singer1924 ഡി­സം­ബര്‍ 24ന് പ­ഞ്ചാ­ബി­ലെ കോ­ട്ട­ല സുല്‍­ത്താന്‍സിം­ഗ് എ­ന്ന ഗ്രാ­മ­ത്തില്‍ ജ­നി­ച്ച റാ­ഫി­ക്ക് ബാ­ല്യ­കാല­ത്ത് ത­ന്നെ സം­ഗീ­ത­ത്തോ­ട് അതീ­വ താ­ല്­പ­ര്യ­മു­ണ്ടാ­യി­രുന്നു. അ­ന്ന് ഒ­രു ഫ­ക്കീ­റി­നെ അ­നു­ക­രി­ച്ച് പാ­ട്ടുകള്‍ ­പാ­ടു­മാ­യി­രു­ന്നു. പി­ന്നീ­ട് സം­ഗീ­ത­ത്തെ­ക്കു­റി­ച്ച് കൂ­ടു­തല്‍ പഠി­ക്കാന്‍ ലാ­ഹോ­റി­ലെത്തി­യ റാ­ഫി പ്ര­ശ­സ്­തരാ­യ ഗുലാം അലി, ഫി­റോ­സ് നി­സാ­നി­യെ­പ്പോ­ല­ള്ള­വ­രില്‍ നി­ന്ന് സം­ഗീ­ത്തെ­ക്കു­റി­ച്ച് കൂ­ടു­തല്‍ കാ­ര്യ­ങ്ങള്‍ ഗ്ര­ഹിച്ചു.

ഇ­ന്ത്യ­യു­ടെ വിഖ്യാ­ത ഗാ­യ­കന്‍ കു­ന്തല്‍ ലാല്‍ സൈ­ഗ­ളി­ന്റെ കൂ­ടെ പാ­ടാ­ന­വ­സ­ര­വും, സൈ­ഗ­ളി­ന്റെ ആ­ശിര്‍­വാ­ദവും ല­ഭി­ച്ച സൗ­ഭാ­ഗ്യ ഗാ­യ­കന്‍ കൂ­ടി­യാ­യി­രു­ന്നു റാഫി. അ­ന്ന് റാ­ഫി­ക്ക് പ­തി­നെ­ട്ട് വ­യ­സ്സാ­യി­രു­ന്നു. 1941 ഫെ­ബ്രു­വ­രി­യില്‍ ഒരു പ­ഞ്ചാ­ബി സി­നി­മ­യ്­ക്ക് വേ­ണ്ടി­യാ­യി­രു­ന്നു അ­ന്ന് പാ­ടി­യത് (ഗുല്‍­ബ­ലോ­ച്ച്).

പി­ന്നീ­ട് ഉ­സ്­താ­ദ് വ­ഹീ­ദ്­ഖാന്‍, ത­ന്റെ സു­ഹൃത്താ­യ സം­ഗീ­ത­ഞ്­ജന്‍ നൗ­ഷാ­ദ­് അ­ലി­യെ റാ­ഫി­ക്ക് പ­രി­ചയ­പ്പെ­ടുത്തി. . അ­ത് റാ­ഫി­യു­ടെ സം­ഗീ­ത ജീ­വി­ത­ത്തി­ന്റെ വ­ഴി­ത്തി­രി­വാ­യി­രുന്നു. ആദ്യം കോ­റ­സ്­ ഗാ­നം പാ­ടു­കയും പി­ന്നീ­ട് നൗ­ഷാദ­ലി ത­ന്നെ 'ജ­ഗ്‌നു' എ­ന്ന ചി­ത്ര­ത്തില്‍ പാ­ടിക്കു­ക­യാ­യി­രുന്നു. യ­ഹാ ബ­ദ്‌­ലാ വ­ഹാനാ എ­ന്ന ഗാ­ന­ത്തോ­ടെ­യാ­യി­രു­ന്നു റാ­ഫി നൗ­ഷാ­ദ് അ­ലി കൂ­ട്ടു­കെ­ട്ടി­ന്റെ തു­ടക്കം. പി­ന്നീട് 'ഓ ദു­നി­യാ­ക്കെ ര­ക്‌­വാലെ ' എ­ന്ന ഗാ­ന­മട­ക്കം നി­രവ­ധി ഹി­റ്റു­കള്‍ ഇ­വ­രു­ടേ­താ­യി പു­റ­ത്തി­റ­ങ്ങി. 1950,1960 കാ­ല­ഘ­ട്ട­ത്തില്‍ സൈ­ഗ­ളും, തല­ത്ത് മ­ഹ­മൂ­ദും, മു­കേഷും ഹി­ന്ദിസംഗീത ലോക­ത്ത് തിളങ്ങി നില്‍­ക്കു­മ്പോ­ഴാ­ണ് മു­ഹമ്മ­ദ് റാ­ഫി­യു­ടെ അ­ര­ങ്ങേ­റ്റ­ം. സ­രാ­സാ­മ്‌­നെ­ത്തോ ആവേ ച­ലിയെ (രാ­ത്ത് കെ അ­ന്ധേ­­െര­ മെ) ചല്‍ ഉ­ഡ്­ജാ­രെ പംച്ചി (ബാ­ബി) യെ ദു­നി­യാ­ക്കെ ര­ക്‌വാലെ (ബൈ­യ്­ക്കു ഭാ­വ്‌­റ) സു­ഹാ­നി ­രാ­ത്ത് ദല്‍­ ചു­ക്കി(ദു­ലാ­രി) യെ ദു­നി­യാ യെ മെ­ഹ­ഫില്‍ (ഹിര്‍­രാ­ഞ്­ജ ജാ) തു­ടങ്ങി­യ ഹി­റ്റു­ഗാ­ന­ങ്ങള്‍ ആ കാല­ത്ത് റാ­ഫി­യെ ഹി­ന്ദി സി­നി­മ­യു­ടെ ഒ­രു ഹ­ര­മാ­ക്കി മാ­റ്റു­ക­യാ­ണ് ചെ­യ്­തത്.

1948ല്‍ രാ­ഷ്­ട്ര­പി­താ­വ് ഗാ­ന്ധി­ജി വെ­ടി­യേ­റ്റ് മ­രി­ച്ച­പ്പോള്‍ റാ­ഫി ഗാ­ന്ധി­ജി­യെ അ­നു­സ്­മ­രി­ച്ച് പാടി­യ 'സുനോ സുനോ ഓ ദു­നി­യാവാലോ ബാ­ബു­ജി­ കി അ­മര്‍ ക­ഹാനി' എ­ന്ന ഗാ­നം ഭാര­തം മു­ഴു­വന്‍ അ­ല­യ­ടിച്ചു. ഇ­ന്ത്യ­യു­ടെ ഒന്നാം റി­പ്പ­ബ്ലി­ക് ദി­ന­ത്തില്‍ പാ­ടാനും പ്ര­ധാ­ന­മന്ത്രി നെ­ഹ്‌­റു അ­ട­ക്ക­മു­ള്ള­വ­രു­ടെ പ്രശം­സ പി­ടി­ച്ചു­പ­റ്റാ­നും­ റാ­ഫി­ക്ക് സാ­ധിച്ചു. നെ­ഹ്‌­റു­വി­ന്റെ ആ­വ­ശ്യ­പ്ര­കാ­രം കാ­ശ്­മീര്‍ താ­ഴ്‌വ­രയും യു­ദ്ധ ക്യാ­മ്പു­കളും സ­ന്ദര്‍­ശി­ച്ച് സൈ­നികര്‍ക്ക് ആ­വേ­ശം പ­ക­രാന്‍ ദേ­ശ­ഭക്തി ഗാ­ന­ങ്ങള്‍ റാ­ഫി ആ­ല­പിച്ചു.

Mohammed Rafi, Singer
റാ­ഫിയും മുന്‍ രാ­ഷ്ട്രപ­തി ഡോ. എസ്. രാ­ധാ­കൃ­ഷ്­ണനും  
മൂ­ന്ന് ത­വ­ണ ദേശീ­യ അ­വാര്‍ഡും ആ­റു ത­വ­ണ ഫി­ലിം­ഫെയര്‍ അ­വാര്‍ഡും നേടി­യ റാ­ഫി­യെ സര്‍­ക്കാര്‍ പ­ത്മ­ശ്രീപ­ട്ടം നല്‍­കി ആ­ദ­രിച്ചു. സം­ഗീ­ത ജീവിതത്തിലെ­ന്ന­പ്പോ­ലെ വ്യ­ക്തി­ ജീ­വി­ത­ത്തിലും വി­ശു­ദ്ധി­യും ന­ന്മയും നി­റ­ഞ്ഞ ക­ലാ­കാ­ര­നാ­ണ് മു­ഹമ്മ­ദ് റാഫി. അ­ഗ­തി­ക­ളേയും അവ­ശ­ത അ­നു­ഭ­വി­ക്കു­ന്ന­വ­രേയും ക­ണ്ടെ­ത്തി സ­ഹാ­യിക്കു­ക എന്ന­ത് അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വി­ത­ച­ര്യ­യാ­യി­രുന്നു. സം­ഗീ­ത­ത്തി­ന് ഭാ­ഷ­യി­ ഇല്ലെ­ന്ന ചൊല്ല് അന്വര്‍­ത്ഥ­മാക്കി­യ റാ­ഫി വിവി­ധ ഭാ­ഷ­ക­ളില്‍ പാടി. ത­ളി­രി­ട്ട കാിനാ­ക്കള്‍ എ­ന്ന മ­ലയാ­ള സി­നി­മ­യ്­ക്ക് വേ­ണ്ടിയും റാ­ഫി ഒ­രു ഹി­റ്റ് ഗാ­നം ആ­ല­പി­ച്ചി­രു­ന്നു.

ഒ­രി­ക്കല്‍ ഫിലിം­ഫെ­യര്‍ വി­ശേ­ഷി­പ്പിച്ച­ത് പോ­ലെ എല്ലാ ന­ട­ന്മാര്‍ക്കും അ­നുയോ­ജ്യമാ­യ രീ­തി­യില്‍ പാ­ടാന്‍ ക­ഴി­വു­ള്ള ഗാ­യകന്‍ (താ­ര­ങ്ങ­ളു­ടെ ശബ്ദം) കൂ­ടി­യാ­യി­രു­ന്നു റാ­ഫി. പൃഥ്വി­രാജ്‌ ക­പൂര്‍ മു­തല്‍ ഋഷി ­ക­പൂര്‍ വ­രെയും ദി­ലീ­പ് കു­മാര്‍ മു­തല്‍ ഗോ­വി­ന്ദവ­രെ­യു­ള്ള ന­ട­ന്മാര്‍­ക്ക് റാ­ഫി ശ­ബ്ദം നല്‍കി. ഈ­യി­ടെ അ­ന്ത­രിച്ച ബോ­ളി­വു­ഡ്ഡി­ലെ ആ­ദ്യ­ത്തെ സൂ­പ്പര്‍­സ്റ്റാര്‍ രാ­ജേ­ഷ് ഖ­ന്ന­യ്­ക്ക് അധി­ക ഗാ­ന­ങ്ങളും കി­ഷോര്‍ കു­മാ­റാ­യിരു­ന്നു പാ­ടി­യ­ത്. 1980 ലെ ഖ­ന്ന-കി­ഷോര്‍ ത­രം­ഗ­ത്തി­നിടയിലും രാ­ജേ­ഷ് ഖ­ന്ന­യ്­ക്ക് വേ­ണ്ടി റാ­ഫി പാ­ടി­യി­രുന്നു. ഹാ­ത്തി മേ­രാ സാ­ത്തി­യി­ലെ പ്ര­ശസ്­ത ഗാ­നം ന­ഫ്‌­റ­ത്ത് കി ദു­നി­യാക്കൊ ചോ­ഡ്‌തോ അ­തി­ലൊ­ന്ന് മാ­ത്രം.
B.S. Mahmood
റാ­ഫി­ വി­ട ­പ­റ­ഞ്ഞിട്ട് 32 വര്‍­ഷം തി­ക­യു­മ്പോഴും മ­റ്റൊ­രു റാ­ഫി­ക്ക് വേ­ണ്ടി­യു­ള്ള സംഗീത ലോ­ക­ത്തി­ന്റെ കാ­ത്തി­രി­പ്പ് വെ­റു­തെ­യാ­വുന്നു. പ്ര­ശസ്­ത സംഗീ­ത സം­വി­ധാ­യ­കന്‍ ഒ. പി. ന­യ്യാര്‍ പ­റഞ്ഞ­ത് പോ­ലെ 100 വര്‍­ഷം ക­ഴി­ഞ്ഞാലും റാ­ഫി­യു­ടെ വി­ടവ് നി­ക­ത്താ­നാ­വു­മെ­ന്ന് തോ­ന്നു­ന്നില്ല. അ­ദ്ദേ­ഹ­ത്തി­ന്റെ അ­മൂ­ല്യ ശേ­ഖ­ര­­ത്തിലെ ആ­യി­ര­ക്ക­ണ­ക്കി­ന് ഗാ­ന­ങ്ങള്‍ റാ­ഫി­യെ ഒ­രു­മ­ര­ണ­മില്ലാ­ഗാ­യ­നാ­ക്കി­മാ­റ്റുന്നു.

റാ­ഫി പാ­ടി­പ­തി­പ്പി­ച്ചതു­പോലെ 'തും മു­ജെ­യും ദുലാ­ന പാ­ഓഗെ............ ജ­ബ് ക­ബീ ­ഭീ സു­നോ­കെ ഗീ­ത് മേ­രെ............. (എ­ന്റെ ഗാ­ന­ങ്ങള്‍ കേ­ട്ട് കൊ­ണ്ടി­രി­ക്കുവോ­ളം നി­ങ്ങള്‍ക്ക് എ­ന്നെ അങ്ങ­നെ മ­റ­ക്കാന്‍ ക­ഴി­യില്ല)

-ബി.എസ്. മ­ഹ്മൂ­ദ്

Keywords: Article, Singer, B.S. Mahmood, Song, Mohammed Rafi