Follow KVARTHA on Google news Follow Us!
ad

ജോലിതേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ആള്‍ക്ക് വധശിക്ഷ

ദുബായ്: ജോലിതേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ഇറാഖി പൗരന്‌ ദുബായ് കോടതി വധശിക്ഷ വിധിച്ചു. Gulf, Dubai, Rape, Accused, Arrest, Execution,
ദുബായ്: ജോലിതേടിയെത്തിയ യുവതിയെ മാനഭംഗപ്പെടുത്തിയ ഇറാഖി പൗരന്‌ ദുബായ് കോടതി വധശിക്ഷ വിധിച്ചു. ഹാജ് (44) എന്നയാളെയാണ്‌ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

പത്രത്തില്‍ പരസ്യം കണ്ടതനുസരിച്ച് സെക്രട്ടറിയുടെ ഒഴിവിലേക്കായി ജോലി തേടിയെത്തിയ ഈജിപ്ഷ്യന്‍ യുവതിയാണ്‌ മാനഭംഗത്തിനിരയായത്. ഇന്റര്‍വ്യൂ നടത്താനായി ഓഫീസിലെത്തിയ യുവതിയെ ഹാജ് മാനഭംഗപ്പെടുത്തുകയായിരുന്നു. തിരിച്ച് ഫ്ലാറ്റിലെത്തിയ യുവതി തന്റെ സുഹൃത്തുക്കളോട് വിവരം പറഞ്ഞു. സുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരമാണ്‌ യുവതി നായിഫ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 

പിന്നീട് അല്‍ സബ്ക്കയില്‍ വച്ച് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാള്‍ കുറ്റം നിഷേധിച്ചു. അതേസമയം യുവതിയെ പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും യുവതി മാനഭംഗത്തിന്‌ ഇരയായതായും കണ്ടെത്തി. യുവതിയുടെ ശരീരത്തില്‍ നിന്നും വസ്ത്രത്തില്‍ നിന്നും കണ്ടെടുത്ത സ്പേം സാമ്പിളുകള്‍ ഹാജിന്റേതാണെന്ന്‌ ഡി.എന്‍.എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.

English Summery
Dubai court awards death sentence to employer for raping a job seeker

Post a Comment