Follow KVARTHA on Google news Follow Us!
ad

നേവല്‍ ബേ­സില്‍ ഒ­ളി­ച്ചു­കട­ന്ന് മീന്‍ പി­ടി­ക്കാ­നി­റങ്ങി­യ നാ­ലു­കു­ട്ടി­ക­ളില്‍ ഒ­രാള്‍ മ­രിച്ചു

ക­ന­ത്ത സു­ര­ക്ഷ­യു­ള്ള നാ­വി­ക­സേനാ­കേ­ന്ദ്ര­ത്തി­നു­ള്ളി­ലേ­ക്ക് ഒ­ളി­ച്ച് കട­ന്ന് Mangalore, Dead Body, Obituary, Children, Seabird Naval Base, Accident
Mangalore, Dead Body, Obituary, Children, Seabird Naval Base
കാര്‍­വാര്‍(കര്‍­ണാടക): ക­ന­ത്ത സു­ര­ക്ഷ­യു­ള്ള നാ­വി­ക­സേനാ­കേ­ന്ദ്ര­ത്തി­നു­ള്ളി­ലേ­ക്ക് ഒ­ളി­ച്ച് കട­ന്ന് മീന്‍ പി­ടി­ക്കാ­നി­റങ്ങി­യ കൂ­ട്ടു­കാരായ നാ­ലു­കു­ട്ടി­ക­ളില്‍ ര­ണ്ടു­പേര്‍ വെ­ള്ള­ത്തി­ന്റെ കു­ത്തൊ­ഴു­ക്കില്‍ ഒ­ലിച്ചു­പോയി. ര­ണ്ടു­കു­ട്ടി­കള്‍ ര­ക്ഷ­പ്പെട്ടു. ഒ­രു കു­ട്ടി­യു­ടെ മൃ­ത­ദേ­ഹം ക­ണ്ടെ­ടു­ത്തു. മ­റ്റൊ­രു കു­ട്ടി­ക്കു­വേ­ണ്ടി­യുള്ള ­തി­ര­ച്ചില്‍ തു­ട­രു­ന്നു.

ഞാ­യ­റാഴ്­ച ഉ­ച്ച­തി­രി­ഞ്ഞ് കാര്‍­വാ­റി­ലെ രാ­ജ്യ­ത്തെ പ്രമു­ഖ നാ­വി­ക­സേ­നാ കേ­ന്ദ്ര­ങ്ങളി­ലൊന്നാ­യ 'സീ ബേഡ്'   നേവല്‍ ബേ­സി­ലാണ് ദാരു­ണ സംഭ­വം ന­ട­ന്ന­ത്. ഒ­ഴു­ക്കില്‍­പ്പെ­ട്ട കു­ട്ടി­ക­ളെ ക­ണ്ടെ­ത്താന്‍ വി­മു­ഖ­ത കാട്ടി­യ നാ­വി­കസേ­ന അ­ധി­കൃ­ത­രു­ടെ ന­ട­പ­ടി­ക്കെ­തി­രെ ത­ദ്ദേ­ശീയര്‍ സം­ഘ­ടി­ച്ച­ത് സ്ഥല­ത്ത് പ്ര­ക്ഷു­ബ്ധ രം­ഗ­ങ്ങള്‍ സൃ­ഷ്ടിച്ചു. വി­വ­ര­മ­റി­ഞ്ഞ് സ്ഥ­ല­ത്തെത്തി­യ അ­ഗ്നി­ശ­മ­ന­സേ­ന­യു­ടെ വാ­ഹന­ത്തെ നാ­വല്‍ ബേ­സി­നു­ള്ളി­ലേ­ക്ക് പ്ര­വേ­ശി­ക്കു­ന്ന­തി­ന് അ­നുമ­തി നി­ഷേ­ധി­ച്ചതും ജ­ന­രോ­ഷം ശ­ക്ത­മാ­ക്കാന്‍ വ­ഴി­വെച്ചു.

12 വ­യ­സു­കാരാ­യ കൂ­ട്ടു­കാ­രാ­ണ് മീന്‍ പി­ടി­ച്ച് ക­ളി­ക്കു­ന്ന­തി­നി­ട­യില്‍ അ­പ­ട­ക­ത്തില്‍­പ്പെ­ട്ടത്. അ­മി­ത്ത് ചി­പ്­ക്കാര്‍, സ­തീ­ഷ് റാ­ത്തോ­ട് എ­ന്നി­വ­രാ­ണ് വെ­ള്ള­ത്തി­ന്റെ കു­ത്തൊ­ഴു­ക്കില്‍ ക­ട­ലി­ലെ­ത്തി­യത്. നാ­വി­ക­സേ­നാ കേ­ന്ദ്ര പ­രി­സര­ത്തെ മ­ഴ­വെ­ള്ളം ഒ­ഴു­ക്കി ക­ള­യാന്‍ സ്ഥാ­പിച്ച പൈ­പ്പി­ലൂ­ടെ അ­തി­ശ­ക്ത­മാ­യി ക­ട­ന്നു­വ­ന്ന വെ­ള്ള­ത്തി­ലാ­ണ് കു­ട്ടി­കള്‍ ഒ­ഴു­ക്കില്‍­പ്പെ­ട്ട് ക­ട­ലി­ലെ­ത്തി­യ­ത്.

ക­ളി­ക്കാന്‍­പോ­യ ത­ങ്ങ­ളു­ടെ കു­ട്ടിക­ളെ കാ­ണാ­താ­യെ­ന്ന പ­റ­ഞ്ഞാ­ണ് ര­ക്ഷി­താ­ക്കള്‍ ആ­ദ്യം പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യത്. തു­ടര്‍­ന്നാ­ണ് ര­ക്ഷ­പ്പെ­ട്ട കു­ട്ടി­കള്‍ ഭ­യ­ന്ന്‌വിറ­ച്ച് അ­മിത്തും സ­തീഷും വെ­ള്ള­ത്തി­ന്റെ ഒ­ഴു­ക്കില്‍­പ്പെ­ട്ട ക­ഥ ര­ക്ഷി­താ­ക്ക­ളോ­ട് പ­റ­ഞ്ഞത്. ഈ വി­വ­ര­മ­റി­ഞ്ഞ് നാ­ട്ടു­കാര്‍ സം­ഘ­ടിച്ച് നാവി­ക കേ­ന്ദ്ര­ത്തി­ലേ­ക്ക് ക­ട­ക്കാ­നു­ള്ള ശ്രമ­ത്തെ സേ­നാ­അം­ഗ­ങ്ങള്‍ ചെ­റു­ത്ത­തോ­ടെ­യാ­ണ് സ്ഥല­ത്ത് സം­ഘര്‍­ഷം ഉ­ട­ലെ­ടു­ത്ത­ത്. ഫയര്‍­ഫോ­ഴ്‌­സ് വാ­ഹന­ത്തെ മു­ഖ്യ­ഗേ­റ്റി­ലൂ­ടെ ക­ട­ത്തി­വി­ടാ­തെ മൂ­ന്ന് കിലോ മീ­റ്റര്‍ അ­ക­ലെ­യു­ള്ള മൂന്നാം ക­വാ­ട­ത്തി­ലൂ­ടെ­യാ­ണ് ക­ട­ത്തി­വി­ട്ട­ത്.

സ­തീ­ഷ് റാ­ത്തോ­ടി­ന്റെ മൃ­ത­ദേ­ഹ­മാ­ണ് തി­ങ്ക­ളാ­ഴ്­ച ഉ­ച്ച­യോ­ടെ ക­ണ്ടെ­ടു­ത്തത്. അ­മി­ത്തി­നു­വേ­ണ്ടി­യു­ള്ള തി­ര­ച്ചില്‍ ഇ­പ്പോഴും തു­ട­രുന്നു. കു­ട്ടി­ക­ളു­ടെ മ­ര­ണ­ത്തി­നു­ത്ത­ര­വാ­ദി നാ­വല്‍ ബേ­സ് അ­ധി­കൃ­ത­രാ­ണെന്ന് നാ­ട്ടു­കാര്‍ ആ­രോ­പി­ച്ചു. അതീ­വ സു­ര­ക്ഷാ­മേ­ഖ­ല­യില്‍ കു­ട്ടി­കള്‍­ക്ക് എങ്ങ­നെ ക­ട­ക്കാ­നാ­കു­മെന്നും നാ­ട്ടു­കാര്‍ ചോ­ദിച്ചു. നാ­ട്ടു­കാ­രു­ടെ ആ­രോ­പണ­ത്തെ നാ­വല്‍­ബേ­സ് അ­ധി­കൃ­തര്‍ ത­ള്ളി. നാ­ട്ടു­ക­രില്‍ ചി­ലര്‍ നാ­വല്‍ ബേ­സ് കേ­ന്ദ്ര­ത്തി­ലേ­ക്ക് നു­ഴഞ്ഞുകയ­റി മ­ത്സ്യ­ബ­ന്ധ­ത്തി­നി­റ­ങ്ങുന്ന­ത് പ­തി­വാ­ണെന്നും ആ­വര്‍­ത്തി­ച്ച് മു­ന്ന­റി­യി­പ്പ് നല്‍­കി­യിട്ടും നാ­ട്ടു­കാര്‍ സ­ഹ­ക­രി­ക്കു­ന്നി­ല്ലെ­ന്നും നാ­വല്‍ ബേ­സ് അ­ധ­ി­കൃ­തര്‍ പ­റഞ്ഞു.

Keywords: Mangalore, Dead Body, Obituary, Children, Seabird Naval Base, Accident


Post a Comment