Follow KVARTHA on Google news Follow Us!
ad

ഹോം­ സ്‌റ്റേ സംഭവം; യെ­ദി­യൂ­ര­പ്പ ബി.ജെ.പി. സര്‍­ക്കാ­റി­നെ­തി­രെ ആ­ഞ്ഞ­ടി­ച്ചു

മോ­ണിം­ഗ് മി­സ്റ്റ് ഹോം­സ്‌­റ്റേ­യില്‍ ജ­ന്മ­ദിനാ­ഘോ­ഷ­ത്തി­നി­ട­യില്‍ അ­തി­ക്ര­മി­ച്ചു­കയ­റി വി­ദ്യാര്‍­ത്ഥി­നിക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തു­കയും ക­വര്‍­ച്ച ന­ട­ത്തു­ക­യും ചെയ്­ത ഹി­ന്ദു Bangalore, Mangalore, Attack, National, BJP, Hindu Janajagarana Vedike, Morning Mist Home Stay, B S Yeddyurappa
B S Yeddyurappa, Bangalore, Mangalore, Attack
മം­ഗ­ലാ­പു­രം സം­ഭ­വ­ത്തി­നെ­തി­രെ മുന്‍­ മു­ഖ്യ­മന്ത്രി യെ­ദി­യൂ­ര­പ്പ
കര്‍­ണാ­ട­ക നി­യ­മ­സ­ഭ­യില്‍. തൊ­ട്ടു­മു­ന്നില്‍ മം­ഗ­ലാ­പു­രം ഉള്‍­ക്കൊ­ള്ളു­ന്ന 
ദക്ഷി­ണ ക­ര്‍­ണാ­ട­ക ജില്ല­യു­ടെ ചു­മ­ത­ല­യു­ള്ള മന്ത്രി സി.ടി. രവി.
ബം­ഗ­ളൂരു: മോ­ണിം­ഗ് മി­സ്റ്റ് ഹോം­സ്‌­റ്റേ­യില്‍ ജ­ന്മ­ദിനാ­ഘോ­ഷ­ത്തി­നി­ട­യില്‍ അ­തി­ക്ര­മി­ച്ചു­കയ­റി വി­ദ്യാര്‍­ത്ഥി­നിക­ളെ മാ­ന­ഭം­ഗ­പ്പെ­ടു­ത്തു­കയും ക­വര്‍­ച്ച ന­ട­ത്തു­ക­യും ചെയ്­ത ഹി­ന്ദു ജ­ന­ജാ­ഗ­ര­ണ­വേ­ദി­യു­ടെ ന­ട­പ­ടി­ക്കെ­തി­രെ കര്‍­ണ്ണാ­ട­ക നി­യ­മ­സ­ഭ­യില്‍ ശ­ബ്ദാ­യ­മാ­നമാ­യ രം­ഗ­ങ്ങള്‍ സൃ­ഷ്ടി­ക്ക­പ്പെ­ട്ടു.

കക്ഷിഭേദമെന്യേ അം­ഗ­ങ്ങള്‍ സംസ്ഥാ­ന സര്‍­ക്കാ­റി­ന്റെയും പോ­ലീ­സി­ന്റെയും വീ­ഴ്ച്ചക­ളെ ക­ടു­ത്ത­ഭാ­ഷ­യില്‍ അ­പ­ല­പിച്ചു. മം­ഗ­ലാ­പുര­ത്ത് ന­ടന്ന­ത് ഹി­ന്ദു ജനജാ­ഗ­ര­ണ­വേ­ദി­യു­ടെ 'ഗു­ണ്ടാ­ഗി­രി'യാ­ണെ­ന്ന് അം­ഗ­ങ്ങള്‍ ഒ­റ്റ­ക്കെ­ട്ടാ­യി പ­റഞ്ഞു. ഇ­ക്ക­ഴി­ഞ്ഞ ശ­നി­യാ­ഴ്­ച­യാ­ണ് പ­ടീ­ലി­ലെ ഹോം­സ്‌­റ്റേ­യില്‍ നാ­ടി­നെ ന­ടുക്കി­യ ആ­ക്രമ­ണം ന­ട­ന്നത്. സം­ഭ­വ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം ഏ­റ്റെ­ടു­ത്ത് ആ­ഭ്യ­ന്ത­ര­മന്ത്രി രാ­ജി­വെ­ക്ക­ണ­മെ­ന്ന് ജെ­ഡി­എ­സ്-കോണ്‍­ഗ്ര­സ് അം­ഗങ്ങള്‍ ആ­വ­ശ്യ­പ്പെ­ട്ടു.

പെണ്‍­കു­ട്ടിക­ളെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ അ­ക്ര­മി­കള്‍­ക്കെ­തി­രെ ശ­ക്തമാ­യ ന­ട­പ­ടി­യെ­ടു­ക്ക­ണ­മെ­ന്നും അ­ക്ര­മി­ക­ളു­ടെ കൂ­ട്ട­ത്തില്‍ ബി.ജെ.പി. പ്ര­വര്‍­ത്ത­ക­രു­ണ്ടെ­ങ്കില്‍ അ­വര്‍­ക്കെ­തി­രെ­യും മുഖം­നോ­ക്കാ­തെ ന­ട­പ­ടി­യെ­ടു­ത്ത് ഇത്ത­രം റൗ­ഡിയിസം അ­വ­സാ­നി­പ്പി­ക്ക­ണ­മെ­ന്നാ­ണ് മുന്‍ മു­ഖ്യ­മ­ന്ത്രിയും സം­സ്ഥാന­ത്തെ മു­തിര്‍­ന്ന ബി.ജെ.പി നേ­താ­വുമാ­യ യെ­ദി­യൂ­ര­പ്പ ആ­വ­ശ്യ­പ്പെ­ട്ടത്. മം­ഗ­ലാ­പുര­ത്ത് ന­ടന്ന­ത് അ­ങ്ങേ­യറ്റ­ത്തെ മ­നു­ഷ്യ­ത്വ ര­ഹി­ത­മാ­യ ന­ട­പ­ടി­യാണ്. ഇ­ത് കര്‍­ണാ­ട­ക­യു­ടെ പ്ര­തിഛാ­യ ത­കര്‍­ക്കാ­നി­ട­യാ­ക്കി. കു­റ്റ­ക്കാര്‍­ക്കെ­തി­രെ ക­ടു­ത്ത ശി­ക്ഷ­നല്‍ക­ണം. മം­ഗ­ലാ­പു­രം സം­ഭ­വ­ത്തി­ലൂ­ടെ കര്‍­ണ്ണാ­ട­ക­യി­ലെ സ്­ത്രീ­ക­ളു­ടെ അ­ഭി­മാ­ന­ത്തി­നാ­ണ് മു­റി­വേ­റ്റത്. യെ­ദി­യൂ­ര­പ്പ രോ­ഷാ­കൂ­ല­നാ­യി­പ­റഞ്ഞു. യെ­ദി­യൂ­ര­പ്പയും പ്ര­തി­പ­ക്ഷാം­ഗ­ങ്ങളും സര്‍­ക്കാ­റി­നെ­തി­രെ ആ­ഞ്ഞ­ടി­ച്ച­പ്പോ­ള്‍ ഗ­ത്യ­ന്ത­ര­മില്ലാതാ­യ ആ­ഭ്യ­ന്ത­ര­മ­ന്ത്രി സം­ഭ­വ­ത്തി­ലുള്‍­പ്പെ­ട്ട മു­ഴു­വന്‍ പ്ര­തി­ക­ളെയും നി­യ­മ­ത്തി­ന്റെ മു­ന്നില്‍­കൊ­ണ്ടു­വന്ന് മാ­തൃ­കാ­പ­ര­മാ­യി ശി­ക്ഷി­ക്കാ­നു­ള്ള ന­ടപ­ടി സ്വീ­ക­രി­ക്കു­മെന്നും സ­ഭ­യ്­ക്ക് ഉറ­പ്പ് നല്‍­കി­യ­തോ­ടെ­യാ­ണ് വി­ധാന്‍­സൗധ­യെ പ്ര­ക­മ്പനം­കൊ­ള്ളി­ച്ച അം­ഗ­ങ്ങ­ളു­ടെ ബഹ­ളം ശ­മി­ച്ച­ത്.

പ്ര­തി­പ­ക്ഷ­നേ­താ­വ് സി­ദ്ധ­രാ­മ­യ്യ മം­ഗ­ലാ­പു­രം സം­ഭവ­ത്തെ തി­ക­ച്ചും അ­പ­രി­ഷ്­കൃ­ത­മെ­ന്നാ­ണ് വി­ശേ­ഷി­പ്പി­ച്ചത്. ശ്യൂ­ന്യ­വേ­ള­യില്‍ പ്ര­ശ്‌­ന­മു­ന്ന­യി­ച്ച സി­ദ്ധ­രാ­മ­യ്യ ദക്ഷി­ണ കര്‍­ണാ­ടക പോ­ലീ­സ് ക­മ്മീ­ഷണ­റെ സ­സ്‌­പെന്റ് ചെ­യ്യ­ണ­മെന്നും ആ­വ­ശ്യപ്പെട്ടു. സം­ഘ­പ­രി­വാ­ര­ത്തി­ന്റെ ഗു­ണ്ടാ­യി­സം കര്‍­ണാ­ട­ക­യ്­ക്ക് അ­പ­മാ­ന­ക­ര­മാ­യെന്നും അ­ദ്ദേഹം ­പ­റ­ഞ്ഞു.

വര്‍­ഷ­ങ്ങള്‍­ക്കു­മു­മ്പ് മ­ധു­ഗി­രി എ­ന്ന­സ്ഥല­ത്ത് സ്­ത്രീ­കള്‍­ക്കെ­തി­രെ പോ­ലീ­സ് ന­ടത്തി­യ അ­തി­ക്ര­മ­ത്തി­ന്റെ ഉ­ത്ത­ര­വാ­ദി­ത്വം ഏ­റ്റെ­ടു­ത്ത് എസ്. നിജലിംഗപ്പ സര്‍­ക്കാ­റി­ലെ ആ­ഭ്യ­ന്ത­ര­മന്ത്രി എം.വി. രാമറാവു മ­ന്ത്രി­സ്ഥാ­നം രാ­ജി­വെ­ച്ച പാ­ര­മ്പര്യം കര്‍­ണാ­ട­ക­യ്­ക്കു­ണ്ടെന്നും ഈ­ മാതൃ­ക ഇന്ന­ത്തെ ആ­ഭ്യ­ന്ത­ര­മന്ത്രി ആര്‍. അ­ശോ­ക് പി­ന്തു­ടര്‍­ന്ന് മ­ന്ത്രി­പദ­വി ഒ­ഴി­യ­ണ­മെ­ന്നും ജ­ന­താ­ദള്‍ എ­സ് നേ­താ­വ് എ­ച്ച്.ഡി. രേ­വ­ണ്ണ ആ­വ­ശ്യ­പ്പെട്ടു. കര്‍­ണാ­ട­ക­യി­ലെ സ്വൈരജീ­വി­ത­ത്തി­ന് ഭീ­ഷ­ണി­യാ­യി മാറി­യ ശ്രീ­രാ­മസേ­ന ബ­ജ്‌ര­ങ്ക്­ദള്‍,ഹി­ന്ദു ജനജാ­ഗര­ണ­വേ­ദി തു­ടങ്ങി­യ സം­ഘ­ട­നക­ളെ നി­രോ­ധി­ക്ക­ണ­മെന്നും കോണ്‍­ഗ്ര­സ് അം­ഗ­ങ്ങള്‍ സ­ഭ­യില്‍ ആ­വ­ശ്യ­പ്പെ­ട്ടു.

Keywords: Bangalore, Mangalore, Attack, National, BJP, Hindu Janajagarana Vedike, Morning Mist Home Stay, B S Yeddyurappa

Post a Comment