Follow KVARTHA on Google news Follow Us!
ad

ബ്രിട്ടീഷ് എയര്‍വേയ്സ് യുഎഇയില്‍ നിന്നുള്ള യാത്രാനിരക്ക് 40% കുറച്ചു

ദുബായ്: ബ്രിട്ടീഷ് എയര്‍വേയ്സ് യുഎഇയില്‍ നിന്നുള്ള യാത്രാനിരക്കുകള്‍ 40% വരെ കുറച്ചു. Gulf, UAE, Pvt Airways,
ദുബായ്: ബ്രിട്ടീഷ് എയര്‍വേയ്സ് യുഎഇയില്‍ നിന്നുള്ള യാത്രാനിരക്കുകള്‍ 40% വരെ കുറച്ചു. യുഎഇയില്‍ നിന്നും യൂറോപ്പ്, കാനഡ, യുഎസ് എന്നിവിടങ്ങളിലേയ്ക്കുള്ള നിരക്കുകളിലാണ്‌ വന്‍ ഇടിവ്.

പുതിയ നിരക്കുകള്‍ ക്ലബ് വേള്‍ഡ് (ബിസിനസ് ക്ലാസ്), വേള്‍ഡ് ട്രാവലര്‍ പ്ലസ് (പ്രീമിയം എക്കണോമി), വേള്‍ഡ് ട്രാവലര്‍ (എക്കണോമി) എന്നീ വിഭാഗങ്ങളില്‍ ലഭ്യമാണെന്ന്‌ ബ്രിട്ടീഷ് എയര്‍വേയ്സിന്റെ മിഡില്‍ ഈസ്റ്റ് റീജ്യണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ പൗളോ ഡി റെന്‍സിസ് അറിയിച്ചു. ആഗസ്റ്റ് 11 മുതല്‍ ഡിസംബര്‍ 31, 2012 വരെയാണ്‌ ഇളവുകള്‍. യുഎഇയില്‍ നിന്നും ലണ്ടനിലേയ്ക്ക് വേള്‍ഡ് ട്രാവലര്‍- 2,840 ദിര്‍ഹം, വേള്‍ഡ് ട്രാവലര്‍ പ്ലസ്‌- 5,110, ക്ലബ് വേള്‍ഡ് 11,030, എന്നിങ്ങനെയാണ്‌ നിരക്കുകള്‍. ഏറ്റവും കൂടുതല്‍ വിദേശികള്‍ സന്ദര്‍ശിക്കുന്ന മിഡില്‍ ഈസ്റ്റിലെ പ്രമുഖ രാജ്യമാണ്‌ യുഎഇ.

English Summery
British Airways (BA) has slashed airfare upto 40 per cent for UAE travellers flying to Europe, US and Canada, said a senior official.

Post a Comment