Follow KVARTHA on Google news Follow Us!
ad

മംഗ­ലാ­പു­ര­ത്തെ അ­ക്രമം: കേ­ന്ദ്രം കര്‍­ണാ­ട­ക സര്‍­ക്കാ­റി­നെ­ വി­മര്‍­ശിച്ചു

മം­ഗ­ലാ­പുര­ത്തെ ഹോം­സ്‌­റ്റേ­യില്‍­ പെണ്‍­കു­ട്ടിക­ളെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ അ­ക്ര­മി­കള്‍­ക്കെ­തി­രെ ശ­ക്തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്ന് കേ­ന്ദ്ര­സര്‍­ക്കാര്‍ ­ആ­വ­ശ്യ­പ്പെട്ടു Ambika Soni, New Delhi, Mangalore, National, Central Government, Attack, Morning Mist Home Stay
Minister Ambika Soni
Ambika Soni
ന്യൂ­ഡല്‍ഹി: മം­ഗ­ലാ­പുര­ത്തെ ഹോം­സ്‌­റ്റേ­യില്‍­ പെണ്‍­കു­ട്ടിക­ളെ മാ­ന­ഭം­ഗ­പ്പെ­ടുത്തി­യ അ­ക്ര­മി­കള്‍­ക്കെ­തി­രെ ശ­ക്തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്ക­ണ­മെ­ന്ന് കേ­ന്ദ്ര­സര്‍­ക്കാര്‍ ­ആ­വ­ശ്യ­പ്പെട്ടു. കര്‍­ണാ­ട­ക­യി­ല്‍ ചി­ല­സം­ഘ­ട­ന­ക­ളു­ടെ സ­ദാ­ചാര ­പോ­ലീ­സ് വി­ള­യാ­ട്ട­മാ­ണ് ന­ട­ക്കു­ന്ന­തെ­ന്ന് കേന്ദ്രം കു­റ്റ­പ്പെ­ടു­ത്തി.

വാര്‍­ത്താ വിത­ര­ണ പ്ര­ക്ഷേ­പ­ണവ­കു­പ്പ് മന്ത്രി അംബിക സോ­ണി­യാ­ണ് മം­ഗ­ലാ­പു­രം സം­ഭവ­ത്തെ തി­ങ്ക­ളാഴ്­ച ശ­ക്ത­മാ­യി അ­പ­ല­പി­ച്ചത്. സ­മ­നി­ല­തെറ്റി­യ മ­നോ­രോ­ഗി­ക­ളു­ടെ കോ­പ്രാ­യ­ങ്ങ­ളാ­ണ് ഹോം­സ്‌­റ്റേ­യില്‍ അ­ഴി­ഞ്ഞാ­ടി­യത്. രോ­ഗാ­തു­ര മ­ന­സു­കള്‍ക്കേ ഇ­ത്രയും ക്രൂ­ര­മാ­യി പെണ്‍­കു­ട്ടിക­ളെ അ­പ­മാ­നി­ക്കാ­നാ­വു എ­ന്നും അം­ബികാ­സോ­ണി പ­റ­ഞ്ഞു.

മം­ഗ­ലാ­പു­ര­ത്ത് ഇത്ത­രം സം­ഭ­വങ്ങള്‍ മു­മ്പും ന­ട­ന്നി­ട്ടു­ണ്ട്. അ­ന്ന് അ­തി­നെ­തി­രെ ശ­ക്തമാ­യ ന­ടപ­ടി സ്വീ­ക­രി­ക്കാ­തി­രുന്ന­ത് അ­ക്ര­മി­കള്‍­ക്ക് ക­രു­ത്ത് പ­ക­രാ­നി­ട­യാക്കി. ടി.വി. ചാ­ന­ലു­കള്‍ പു­റ­ത്തു­വി­ട്ട ദൃ­ശ്യ­ങ്ങള്‍ ന­ടു­ക്ക­മു­ള­വാ­ക്കു­ന്ന­താണ്. ഇ­ക്ക­ണ­ക്കിനു­പോ­യാല്‍ സ്വ­ന്തം വീ­ട്ടി­നു­ള്ളില്‍ ന­ട­ക്കു­ന്ന ആ­ഘോ­ഷ­പ­രി­പാ­ടി­കള്‍­പോലും സ­ദാ­ചാ­ര­പോ­ലീ­സ് സം­ഘം അ­ല­ങ്കോ­ല­മാ­ക്കു­മെ­ന്ന് ഭ­യ­ക്കേ­ണ്ടി­യി­രി­ക്കു­ന്ന­തായും അം­ബി­ക­ സോ­ണി അ­ഭി­പ്രാ­യ­പ്പെട്ടു.

Keywords: Ambika Soni, New Delhi, Mangalore, National, Central Government, Attack, Morning Mist Home Stay

Post a Comment