Follow KVARTHA on Google news Follow Us!
ad
Posts

മതം മാറി വിവാഹം കഴിച്ച എം.എല്‍.എയെ ആദ്യഭര്‍ത്താവും സംഘവും മര്‍ദ്ദിച്ചു

മതം മാറി വിവാഹം കഴിച്ച എം.എല്‍.എയേയും ഭര്‍ത്താവിനേയും ആദ്യ ഭര്‍ത്താവും സംഘവുംചേര്‍ന്ന് Woman Congress MLA, Second Hubent, Beaten, Borgola
Woman MLA
 കരിംഗഞ്ച് (അസം): മതം മാറി വിവാഹം കഴിച്ച എം.എല്‍.എയേയും ഭര്‍ത്താവിനേയും ആദ്യ ഭര്‍ത്താവും സംഘവുംചേര്‍ന്ന് മര്‍ദ്ദിച്ചു. അസമിലെ ഒരു ഹോട്ടലില്‍ വച്ചാണ് നൂറോളം പേരടങ്ങുന്ന സംഘവും ഇരുവരേയും മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ചയാണ് സംഭവം.

ബോര്‍ഖോള മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ റുമി നാഥ് ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പ്പെടുത്താതെ തന്നെ മുസ്ലീമായ ജാക്കി ജാക്കിറിനെ വിവാഹം ചെയ്യുകയായിരുന്നു. റുമിയുടെ പിതാവിനെ കാണാനായി ഇരുവരും കരിംഗഞ്ചില്‍ എത്തിയതായിരുന്നു. വിവാഹശേഷം റുമി ആദ്യമായാണ് തന്റെ നാട്ടിലെത്തിയത്.

രാത്രി ഹോട്ടലില്‍ ആഹാരം കഴിക്കുന്നതിനിടയിലായിരുന്നു ആക്രമണം. ഉടനെ പോലീസെത്തി ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടാവസ്ഥ തരണം ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

അതേസമയം എം.എല്‍.എയും ഭര്‍ത്താവും അടുത്തുള്ള ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കയറിയതാണ് സംഘര്‍ഷത്തിന് കാരണമെന്നും സൂചനയുണ്ട്. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 2006ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചാണ് റുമി നാഥ് ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് കോണ്‍ഗ്രസിലേയ്ക്ക് മാറിയ റുമി 2011ല്‍ വീണ്ടും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യഭര്‍ത്താവായ രാകേഷ് സിംഗില്‍ റുമി നാഥിന് രണ്ട് വയസുള്ള മകളുണ്ട്. തന്റെ ഭാര്യയെ കാണാനില്ലെന്ന് രാകേഷ് സിംഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

Keywords: Woman Congress MLA, Second Hubent, Beaten, Borgola

Post a Comment