Follow KVARTHA on Google news Follow Us!
ad
Posts

വി.എസ്. വീണ്ടും ആഞ്ഞടിച്ചു; പിണറായിയെ ജനം വിശ്വസിക്കുമൊയെന്ന് കണ്ടറിയാം

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുള്‍പ്പടെയുള്ള സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്ന സി.പി.എംകേന്ദ്രകമ്മിറ്റി വിലക്ക് ലംഘിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും Thiruvananthapuram, Kerala, V.S. Achuthanandhan, Pinarayi Vijayan
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുള്‍പ്പടെയുള്ള സംസ്ഥാനത്തെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കരുതെന്ന സി.പി.എംകേന്ദ്രകമ്മിറ്റി വിലക്ക് ലംഘിച്ച് പ്രതിപക്ഷ നേതാവ് വീണ്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വീണ്ടും ആഞ്ഞടിച്ചു.

സംസ്ഥാന സെക്രട്ടറി പറയുന്നതാണോ ജനം വിശ്വസിക്കുന്നതെന്ന് നമുക്ക് ഉടന്‍ കണ്ടറിയാമെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ഏത് അന്നം കഴിക്കുന്നവനും ഉറപ്പിച്ച് പറയാമെന്ന് പിണറായിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് വി.എസ് സെക്രട്ടറിയുടെ നിലപാടിനെ തള്ളിക്കൊണ്ടുള്ള മറുപടി പറഞ്ഞത്.

2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് പരാജയപ്പെട്ടത് മുന്നണിയിലെ ചേരിപ്പോര് കൊണ്ടാണ്. പരാജയത്തിന് കാരണം ലോട്ടറിയല്ല. പി.ഡി.പി ബന്ധവും സി.പി.ഐയില്‍ നിന്നും ജനതാദളില്‍ നിന്നും സീറ്റ് പിടിച്ചുവാങ്ങിയതുമാണ് തോല്‍വിക്ക് കാരണം. പാര്‍ലമെന്റ്,പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടത് വി.എസ് ലോട്ടറി വിഷയത്തില്‍ നടത്തിയ ഇടപെടലുകള്‍ കൊണ്ടാണണെന്ന് പിണറായി വിശദീകരിച്ചതിനെ ഉന്നമിട്ടായിരുന്നു വിമര്‍ശനം.

എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകളുടെ കാലത്ത് സാന്റിയാഗോ മാര്‍ട്ടിന്‍ 5000 കോടി രൂപയോളമായിരുന്നു സംസ്ഥാനത്തു നിന്നും കടത്തിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന ശേഷവും ആദ്യത്തെ നാലു വര്‍ഷം ഇതേ നിലയായിരുന്നു. തുടര്‍ന്നാണ് ലോട്ടറി മാഫിയയെ നേരിടുന്നതിനുള്ള നടപടികള്‍ താന്‍ കൈക്കൊണ്ടത്. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. തുടര്‍ന്നാണ് സാന്റിയാഗോ മാര്‍ട്ടിനെ കെട്ടുകെട്ടിച്ചത്.

ടി.പി വധക്കേസില്‍ പി മോഹനനെ സിനിമാ സ്‌റ്റൈലില്‍ അറസ്റ്റ് ചെയ്യേണ്ടിയിരുന്നില്ലെന്നും നോട്ടീസയച്ചാല്‍ അദ്ദേഹം ഹാജരാകുമായിരുന്നുവെന്നും വി.എസ് പറഞ്ഞു.

Keywords: Thiruvananthapuram, Kerala, V.S. Achuthanandhan, Pinarayi Vijayan

Post a Comment