Follow KVARTHA on Google news Follow Us!
ad

ഇഷാ ഡിയോളിന്റെ വിവാഹത്തില്‍ താര സഹോദരങ്ങള്‍ പങ്കെടുത്തില്ല

ബോളീവുഡ് താരങ്ങളും താര റാണിമാരും അണിനിരന്ന സ്വന്തം സഹോദരിയുടെ വിവാഹചടങ്ങില്‍ താ​ര സഹോദരങ്ങള്‍ Mumbai, Sunny, Bobby, Esha’s weddin, Dharmendra, Entertainment
Mumbai, Sunny, Bobby, Esha’s wedding, Dharmendra, Entertainment
മുംബൈ: ബോളീവുഡ് താരങ്ങളും താര റാണിമാരും അണിനിരന്ന സ്വന്തം സഹോദരിയുടെ വിവാഹചടങ്ങില്‍ താ​ര സഹോദരങ്ങള്‍ എത്താതിരുന്നത് ശ്രദ്ധേയമായി. ഹേമമാലിനി-ധര്‍മ്മേന്ദ്ര ദമ്പതികളുടെ മകള്‍ ഇഷാ ഡിയോളിന്റെ വിവാഹത്തില്‍ നിന്നും സണ്ണി ഡിയോളും ബോബി ഡിയോളും വിട്ടുനിന്നതാണ്‌ വാര്‍ത്തയായത്.

 വിദേശത്ത് ഷൂട്ടിംഗിന്റെ തിരക്കിലായതിനാലാണ്‌ വിവാഹത്തിനെത്താതിരുന്നതെന്ന്‌ ബോബി ഡിയോളിന്റെ അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. സണ്ണി ഡിയോളിനും ഒഴിവാക്കാനാവാത്ത തിരക്കുകള്‍ ഉണ്ടായെന്നാണ്‌ പറയുന്നത്.

എന്നാല്‍ ധര്‍മ്മേന്ദ്രയുടെ ആദ്യ ഭാര്യയിലെ മക്കളായ സണ്ണി ഡിയോളുമായും ബോബി ഡിയോളുമായും ഹേമമാലിനിക്കുള്ള അകല്‍ച്ചയാണ്‌ ഇവരെ വിവാഹത്തില്‍ നിന്നും അകറ്റിയതെന്നാണ്‌ ബോളീവുഡിലെ സംസാരം. ധര്‍മ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിക്കുമ്പോള്‍ ബോബി- സണ്ണി ഡിയോളിന്‌ 20 വയസിന്‌ മുകളിലായിരുന്നു പ്രായം. ആദ്യ ഭാര്യയെ ഉപേക്ഷിക്കാതെയാണ്‌ ധര്‍മ്മേന്ദ്ര ഹേമമാലിനിയെ വിവാഹം കഴിച്ചത്. എന്നാല്‍ ഇരുകുടുംബങ്ങളേയും ധര്‍മ്മേന്ദ്ര നല്ലപോലെ പരിപാലിച്ചുവരുന്നുണ്ടെന്നത് ബോളീവുഡിലെ പരസ്യമായ രഹസ്യമാണ്‌.

പിതാവിന്റെ രണ്ടാം ഭാര്യയിലെ മക്കളാണെങ്കിലും ഇഷയും ആഹാനയും ബോബി ഡിയോളിനും സണ്ണി ഡിയോളിനും വളരെ പ്രിയപ്പെട്ടവരാണ്‌. വിവാഹത്തിനെത്തിയില്ലെങ്കിലും ഞായറാഴ്ച നടക്കുന്ന ഗംഭീര വിവാഹപാര്‍ട്ടിയില്‍ സഹോദരന്മാരെത്തുമെന്ന പ്രതീക്ഷയിലാണ്‌ നവവധു ഇഷാ ഡിയോള്‍.

Keywords: Mumbai, Sunny, Bobby, Esha’s wedding, Dharmendra, Entertainment

Post a Comment