Follow KVARTHA on Google news Follow Us!
ad
Posts

ഷെരീഫിന്റെ കൊലനടന്ന സ്ഥലത്തെ കടകള്‍ ഇടിച്ചു നിര ത്തി; അറസ്റ്റ് വൈകുന്നു

ഷാര്‍ജ റോളയില്‍ മലയാളി വ്യാപാരി കാസര്‍കോട് ചിത്താരിയിലെ സി.എം. ഷെരീഫ് Sharjah, Rola, Building, Dispose, Shareef, Chithari, Electronic
Sharjah Rola Building Disposeഷാര്‍ജ: ഷാര്‍ജ റോളയില്‍ മലയാളി വ്യാപാരി കാസര്‍കോട് ചിത്താരിയിലെ സി.എം. ഷെരീഫ് (32) കുത്തേറ്റ് മരിച്ച സ്ഥലത്തെ കടകള്‍ ഷാര്‍ജ മുന്‍സിപ്പാലിറ്റി അധികൃതര്‍ ഇടിച്ചു നിരത്തി.

അറബ് പൗരന്‍ ഖല്‍ഫാന്റെ ഉടമസ്ഥതയിലുള്ള പഴയ കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റിയത്. ചെമ്മനാട് സ്വദേശി ഖാദര്‍ കുന്നില്‍, ചിത്താരി സ്വദേശി തവക്കല്‍ അബ്ബാസ്, പൂച്ചക്കാട്ടെ സോളാര്‍ കുഞ്ഞഹമ്മദ്, ചിത്താരിയിലെ റൈറ്റര്‍ അബ്ദുറഹിമാന്‍ ഹാജി, പാണത്തൂരിലെ മൊയ്തീന്റെ ആസാദ് ഇലക്ട്രോണിക്‌സ്, തളങ്കര ഉമ്പുവിന്റെ തെരുവത്ത് ട്രേഡിംഗ്, എന്നിവയ്‌ക്കൊപ്പം ഷെരീഫിന്റെ അറഫ ഇലക്ട്രോണിക്‌സുമാണ് പൊളിച്ചുമാറ്റിയത്.

ഷെരീഫിന്റെ കൊലയാളി സംഘത്തില്‍പ്പെട്ട പാകിസ്ഥാന്‍ സ്വദേശി ഇല്ല്യാസ് അമാനെ തേടി ഷാര്‍ജ മത്സ്യ മാര്‍ക്കറ്റിലെത്തിയ ഷാര്‍ജ സി.ഐ.ഡി. അമാന്‍ മുങ്ങിയതിനാല്‍ അയാളുടെ പിതാവിനെ കസ്റ്റഡിയിലെടുത്തു.

ഷാര്‍ജ മിനാര്‍ റോഡിലുള്ള ബാങ്ക് ഓഫ് ബറോഡ കെട്ടിടത്തിന്റെ എതിര്‍വശത്തുള്ള ബുറൈമി കഫ്തീരിയയ്ക്ക് മുകളിലുള്ള മുറിയില്‍ നിന്നാണ് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ അമാന്റെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. പ്രതി ഇല്യാസ് അമാനെ വ്യാഴാഴ്ച രാത്രി മുബാറക് സെന്ററിലുള്ള അഭിഭാഷകന്‍ ഷെരീഫിന്റെ ഓഫീസില്‍ കണ്ടിരുന്നതായും പറയപ്പെടുന്നു. കൊലയിലുള്‍പ്പെട്ട പത്തിലധികം പാക്കിസ്ഥാന്‍ സ്വദേശികള്‍ കസ്റ്റഡിയിലുണ്ടെങ്കിലും ഒരു പ്രതിയെ പോലും ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷെരീഫിന്റെ കൊലയാളികളെ പടികൂടാന്‍ വൈകുന്നതില്‍ മലയാളികള്‍ക്കിടയില്‍ പ്രതിഷേധമുയരുന്നുണ്ട്. ആമാശയത്തില്‍ രക്തം കട്ടപിടിച്ചതിനാലാണ് ഷെരീഫ് മരിക്കാനിടയായതെന്ന് ഷാര്‍ജ പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് പുറത്തുവിട്ട ഷെരീഫിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Keywords: Sharjah, Rola, Building, Dispose, Shareef, Chithari, Electronic

Post a Comment