Follow KVARTHA on Google news Follow Us!
ad

സരബ്ജിത്തിന്റെ മോചനം; പാക് ജനതയോട് സഹായമാവശ്യപ്പെട്ട് സല്‍മാന്‍ ട്വിറ്ററില്‍

മുംബൈ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ മോചിപ്പിക്കാന്‍ പാക് മാധ്യമങ്ങളോടും ജനങ്ങളോടും സല്‍മാന്‍ ഖാന്റെ അഭ്യര്‍ത്ഥന. Mumbai, Salman Khan, Actor, Twitter, Sarabjith Singh, Entertainment.
Salman Khan
മുംബൈ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ മോചിപ്പിക്കാന്‍ പാക് മാധ്യമങ്ങളോടും ജനങ്ങളോടും സല്‍മാന്‍ ഖാന്റെ അഭ്യര്‍ത്ഥന. ട്വിറ്ററിലൂടെയാണ് സല്‍മാന്‍ ഖാന്‍ അഭ്യര്‍ത്ഥന നടത്തിയത്. സരബ്ജിത്തിന്റെ കുടുംബത്തിന്റെ സങ്കടം തന്നെ വിഷമിപ്പിച്ചുവെന്നും അതുകൊണ്ടാണ് ഇത്തരമൊരു അഭ്യര്‍ഥനയുമായി വന്നതെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.സരബ്ജിത്തിന്റെ സഹോദരിയുടെ ഫോട്ടോ അടുത്തിടെ കാണാനിടയായി. അതു തന്നെ അങ്ങേയറ്റം വിഷമിപ്പിച്ചു.

സരബ്ജിത്തിനെ പഞ്ചാബിലേക്കു തിരികെ അയയ്ക്കാന്‍ വേണ്ട ശ്രമങ്ങള്‍ പാക്ക് ജനതയില്‍ നിന്നു പ്രതീക്ഷിക്കുന്നുവെന്നും ഇതു തന്റെ വ്യക്തിപരമായ അഭ്യര്‍ഥനയാണെന്നും ട്വീറ്റില്‍ താരം വ്യക്തമാക്കി. പാക്ക് പഞ്ചാബ് പ്രവിശ്യയില്‍ 1990ല്‍ 14 പേരുടെ മരണത്തിനിടയാക്കിയ നാലു ബോംബ് സ്‌ഫോടനങ്ങളില്‍ പങ്കുണ്ടെന്ന കുറ്റം ചുമത്തിയാണു സരബ്ജിത്തിനു വധശിക്ഷ വിധിച്ചത്. സരബ്ജിത്തിനെ മോചിപ്പിക്കുമെന്ന പാക് അധികൃതരുടെ പ്രഖ്യാപനമുണ്ടായി മണിക്കൂറുകള്‍ക്കകം പാക് ജയിലില്‍ കഴിയുന്ന മറ്റൊരു ഇന്ത്യക്കാരനായ സുര്‍ജിത്ത് സിംഗിനെ മോചിതനാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

Keywords: Mumbai, Salman Khan, Actor, Twitter, Sarabjith Singh, Entertainment.

Post a Comment