Follow KVARTHA on Google news Follow Us!
ad

സര്‍ക്കാരും പോലീസും പാര്‍ട്ടിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: സര്‍ക്കാരും പോലീസും പാര്‍ട്ടിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. New Delhi, Prakash Karat, Court, CPM, Police, Government.
Prakash Karat
ന്യൂഡല്‍ഹി: സര്‍ക്കാരും പോലീസും പാര്‍ട്ടിക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്ന്‌ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. തെറ്റായ കേസുകളില്‍ പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയാണ്‌. ഇതിനെതിരെ ജനങ്ങള്‍ ദേഷ്യത്തിലാണ്‌. എനിക്കെന്ത് ചെയ്യാനാകും? കാരാട്ട് ചോദിച്ചു.

വടകര കോടതിയില്‍ കോഴിക്കോട് സിപിഎം സെക്രട്ടേറിയേറ്റ് അംഗം പി മോഹനന്‍ മാസ്റ്ററെ ഹാജരാക്കിയപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ കോടതിക്ക് നേരെ കല്ലെറിഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു കാരാട്ട്. പോലിസിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന്‌ പ്രാകാശ് കാരാട്ട് വ്യക്തമാക്കി. അതേസമയം മോഹനന്‍ മാസ്റ്ററുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നാളെ കോഴിക്കോട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സിപിഎം ആഹ്വാനം ചെയ്തു. 

നേതാക്കളുടെ അറസ്റ്റിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്‍പോട്ട് പോകുമെന്ന്‌ എളമരം കരീം വ്യക്തമാക്കിയിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്താല്‍ പാര്‍ട്ടി കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന്‌ ഇപി ജയരാജനും മുന്നറിയിപ്പ് നല്‍കി.

Keywords: New Delhi, Prakash Karat, Court, CPM, Police, Government.

Post a Comment