Follow KVARTHA on Google news Follow Us!
ad

കെ സുധാകരനെതിരെ അന്വേഷണം വേണം: പിണറായി

കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ Pinarayi vijayan, K.Sudhakaran, Investigates, Kerala, Thiruvananthapuram
 Pinarayi vijayan, K.Sudhakaran, Investigates, Kerala, Thiruvananthapuram
തിരുവന്തപുരം: കണ്ണൂര്‍ ബ്ലോക്ക്  കോണ്‍ഗ്രസ് സെക്രട്ടറി പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെതിരെ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

 ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാന്‍ കെ പി സി സി നേതൃത്വം തയ്യാറാകണം. കോണ്‍ഗ്രസ് നേതൃത്വം എപ്പോഴും സ്വീകരിക്കുന്നത് സുധാകരനെ സംരക്ഷിക്കുന്ന നിലപാടാണെന്ന് പിണറായി പറഞ്ഞു. പ്രശാന്ത് ബാബുവിന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പാക്കണെന്നും പിണറായി ആവശ്യപ്പെട്ടു.

സുധാകരനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടു. സുധാകരനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Pinarayi vijayan, K.Sudhakaran, Investigates, Kerala, Thiruvananthapuram

Post a Comment