Follow KVARTHA on Google news Follow Us!
ad

ഹൈക്കോടതി വിധി : ഭൂരിപക്ഷം സ്വാശ്രയ കോളേജും പൂട്ടും

വിജയശതമാനം കുറഞ്ഞ സ്വാശ്രയ ഏന്‍ജിനിയറിഗ് കോളേജുകള്‍ അടച്ചുപൂട്ടണെമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായാല്‍ സംസ്ഥാനത്തെ Thrissur, Kerala, High Court, Engineering college
 Thrissur, Kerala, High Court, Engineering college
തൃശൂര്‍: വിജയശതമാനം കുറഞ്ഞ സ്വാശ്രയ ഏന്‍ജിനിയറിഗ് കോളേജുകള്‍ അടച്ചുപൂട്ടണെമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പായാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജുകളും അടച്ചുപൂട്ടേണ്ടിവരുമെന്ന് വിദ്യാഭ്യാസ വിദഗ്ദ്ധര്‍ പറയുന്നു. സംസ്ഥാനത്ത് കോടതി നിര്‍ദ്ദേശിച്ച വിജയശതമാനം ഉള്ളത് 30 ശമാനം കോളേജുകളില്‍ മാത്രമാണ്.

കേരളത്തിലെ സ്വാശ്രയ കോളേജുകളുടെ ഗുരുതരമായ നിലവാര തകര്‍ച്ചയാണ് ഇത് വ്യക്തമാക്കുന്നത്. സ്വകാര്യ മാനേജ്‌മെന്റിന് കീഴിലുള്ളവര്‍ക്ക് പുറമെ ഏതാനും സര്‍ക്കാര്‍ നിയന്ത്രണ സ്വാശ്രയകോളേജുകളും ഇതില്‍ ഉള്‍പ്പെടുന്നു. അതേ സമയം സര്‍ക്കാര്‍ എയ്ഡഡ് എഞ്ചിനയറിംഗ് കോളേജുകളില്‍ ശരാശരി വിജയം 80 ശതമാനം ആണ്.

കേരളത്തില്‍ സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കു കീഴിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുമായി 134 എഞ്ചിനീയറിംഗ് കോളേജുകള്‍ ഉണ്ട്. ഇവിടെ രണ്ടേക്കാല്‍ ലക്ഷത്തോളം കുട്ടികള്‍ പഠിക്കുന്നു. ഇതില്‍ 80 മുതല്‍ 85 ശതമാനം കോളേജുകളില്‍ വിജയം 40 ശതമാനത്തില്‍ താഴെയാണെന്ന് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരീക്ഷ ഫലങ്ങള്‍ തെളിയിക്കുന്നു. സ്വകാര്യ മാനേജുമെന്റുകള്‍ക്ക് കീഴിലുള്ളവയാണ് ഏറ്റവും പിന്നില്‍.

പത്ത് ശതമാനത്തില്‍ വിജയമുള്ള ആറ് കോളേജുകള്‍ ഉണ്ട് 10-20 ശതമാനം വിജയമുള്ള 15ഉം, 30-50 ശമാനം വിജയമുള്ള 25 കോളേജുകളും ഉണ്ടെന്നാണ് കണക്ക്. 30 കോളേജുകള്‍ക്ക് 30-40 ശതമാനവും 20 എണ്ണത്തിന് 40-50 ശതമാനവും വിജയമുണ്ട്. 50 ശതമാനത്തിലധികം വിജയശതമാനമുള്ള കോളേജുകള്‍ പത്തോളെ വരും. കത്തോലിക്ക മാനേജ്‌മെന്റിനു കഴിലെ 12 സ്വാശ്രയകോളേജുകളില്‍ പകുതിയും നിലവാരം കുറഞ്ഞവയാണ്.

അതേസമയം 80 ശതമാനത്തില്‍ കൂടുതല്‍ വിജയം നേടുന്ന ഏതാനും സ്വകാര്യ കോളേജുകള്‍ ഉണ്ട്. കളമശേരി എസ്.ഇ.എം.എസ്, ഫിസാറ്റ് കറുകുറ്റി, കോട്ടയം സെന്റ് ഗിറ്റ്‌സ്, പാലാ സെന്റ് ജോസഫ്, കൊച്ചി രാജഗിരി, തലക്കോട്ടുകരവിദ്യാ അക്കാദമി, കുറ്റിപ്പുറം എം.ഇ.എസ്, ചെറുതുരുത്തി ജ്യോതി, കെ.എം.സി.ടി. കോഴിക്കോട്, ചെങ്ങന്നൂര്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ കോളേജുകള്‍ നിലവാരം പുലര്‍ത്തുന്നു എന്ന് പരീക്ഷ ഫലങ്ങള്‍ തെളിയിക്കുന്നു.

നിലവിലുള്ള സ്വാശ്രയകോളേജുകള്‍ തന്നെ ഗുരുതരമായ നിലവാര തക്കര്‍ച്ച നേരിടുമ്പോഴാണ് 15 ഓളം കോളേജ് തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഓള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ടെക്‌നിഷ്യന്‍ എഡ്യുക്കേഷന്‍ (എ.ഐ.സി.ടി.ഇ.) മാനദണ്ഡ പ്രകാരമുള്ള പഠനസൗകര്യം ഇല്ലാത്തതും നിശ്ചിത യോഗ്യതയുള്ള അധ്യാപകരുടെ കുറവുമാണ് സ്വാശ്രയ കോളേജുകളുടെ നിലവാരത്തിന് മുഖ്യ കാരണം. അധ്യാപനത്തിന് എംടെക്ക് ബിരുദധാരികള്‍ വേണ്ടിടത്ത് ബീടെക്കുകാരാണുള്ളത്. എന്‍ട്രന്‍സ് കമ്മീഷ്ണറുടെ റാങ്ക് ലിസ്റ്റില്‍ ഏറെ താഴെയുള്ളവര്‍ പണംകൊടുത്ത് എഞ്ചിനീയറിംഗിനുചേരുന്നതും നിലവാരത്തകര്‍ച്ചയ്ക്ക് കാരണമാണ്.

Keywords: Thrissur, Kerala, High Court, Engineering college

Post a Comment