Follow KVARTHA on Google news Follow Us!
ad

നിരോധിച്ച കളനാശിനി തളിച്ച തൊഴിലാളി ത്വക്ക് രോഗമേറ്റ് അഴുകി മരിച്ചു

നിരോധിച്ച കളനാശിനി പാടത്തു തളിച്ചതിനെ തുടര്‍ന്ന് ദേഹമാസകലം പൊള്ളലേറ്റ കര്‍ഷക തൊഴിലാളി ഒരാഴ്ചക്കാലം Alappuzha, Kerala, Pesticide, Agriculture labour, Obituary.
ആലപ്പുഴ: നിരോധിച്ച കളനാശിനി പാടത്തു തളിച്ചതിനെ തുടര്‍ന്ന് ദേഹമാസകലം പൊള്ളലേറ്റ കര്‍ഷക തൊഴിലാളി ഒരാഴ്ചക്കാലം ദുരിതംതിന്ന് ദാരുണമായി മരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യമുണ്ടായത്. പിതാവിനെ പരിചരിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ മരണവാര്‍ത്തയറിഞ്ഞ് കുഴഞ്ഞു വീണു.

ആലപ്പുഴ അവലൂക്കുന്ന് നെഹ്‌റു ട്രോഫി വാര്‍ഡ് മാമൂട്ടില്‍ വീട്ടില്‍ ഭാസി(43) ആണ് മരിച്ചത്. ഭാസിക്കൊപ്പം മരുന്നു തളിക്കാന്‍ ഉണ്ടായിരുന്ന ജോയി കീടനാശിനി വിഷ ബാധയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജൂണ്‍ 22ന് വൈകിട്ട് പാടത്ത് മരുന്ന് തളിച്ചതിന് ശേഷം അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 19 ഏക്കറുള്ള പാടത്ത് ജോയിക്കും മറ്റൊരാള്‍ക്കുമൊപ്പം ഗ്രാമസോണ്‍ എന്ന നിരോധിത കളനാശിനിയാണ് ഹാന്റ്പമ്പ് ഉപയോഗിച്ച് ഭാസി തളിച്ചത്.

ജോലി അവസാനിച്ചപ്പോള്‍ മുതല്‍ അസ്വസ്ഥനായ ഭാസി ഉടന്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പൊള്ളലേറ്റ ദേഹത്ത് മരുന്ന് പുരട്ടിയെങ്കിലും അഴുകിയ ത്വക്ക് അടര്‍ന്നു പോവാന്‍ തുടങ്ങി. ജയശ്രീയാണ് ഭാര്യ. മക്കള്‍: വിഷ്ണു, വിദ്യ.

Keywords: Alappuzha, Kerala, Pesticide, Agriculture labour, Obituary.

Post a Comment