Follow KVARTHA on Google news Follow Us!
ad
Posts

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് എഴുത്തുശിക്ഷ വരുന്നു

ഹെല്‍മറ്റ് ധരിക്കാത്തര്‍ക്ക് എഴുത്ത് ശിക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്ന് ഹൈകോടതി. കൊല്ലത്ത് ഹെല്‍മ്മറ്റ് Kochi, Writing Test, Punishment, Kerala High Court, Not Book
High Court Supports writing punishment
 കൊച്ചി: ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് എഴുത്ത് ശിക്ഷ നല്‍കുന്നതില്‍ തെറ്റില്ലെന്ന് ഹൈകോടതി. കൊല്ലത്ത് ഹെല്‍മ്മറ്റ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തപ്പോള്‍ പിടിയിലായവരെ എഴുത്തുശിക്ഷ നടത്തിയത് സംസ്ഥാനതലത്തില്‍ തന്നെ വ്യാപിപ്പിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. ഹെല്‍മ്മറ്റിലാതെ യാത്രചെയ്ത ഇരു ചക്രവാഹന യാത്രക്കാരെ പിടികൂടി എഴുത്ത് ശിക്ഷ നല്‍കിയതിനെ ചോദ്യംചെയ്ത് തൃശൂരിലെ ഡോ: പി.കെ. ലാസര്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 24ന് കൊല്ലത്ത് വാഹനപരിശോധനക്കിടെ പിടിയിലായവരെകൊണ്ട് 200 പേജിന്റെ നോട്ട്ബുക്കില്‍ 'ഞാന്‍ ഹെല്‍മ്മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കില്ല, ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല' എന്നിങ്ങനെ എഴുതിച്ചിരുന്നു. ഈശിക്ഷ നിയമത്തില്‍ ഇല്ലാത്തതാണെന്നും ഇരുചക്രവാഹന യാത്രക്കാരെ ഇത്തരത്തില്‍ ശിക്ഷിച്ച കൊല്ലം എസ്.പിക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഹരജിക്കാരന്‍ ഹൈക്കോടതിയില്‍ വാദിച്ചത്.

ഇതൊരു ശിക്ഷാ നടപടിയല്ലെന്നും ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമാണെന്നും ഗവണ്‍മെന്റിനുവേണ്ടി ഹാജരായ അറ്റോണി പി. വിജയരാഘവന്‍ ബോധിപ്പിച്ചു. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഹരജി പരിഗണിച്ചത്. ഹെല്‍മെറ്റിലാതെ വാഹനം ഓടിക്കുന്നതിന്റെ പ്രശ്‌നങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൊല്ലം എസ്.പി. നടപടി സ്വീകരിച്ചിരുന്നുവെന്നും ഇതിന്റെ ഭാഗമായാണ് നോട്ട്ബുക്കില്‍ എഴുതിച്ചതെന്നും അറ്റോണി കോടതിയെ ബോധിപ്പിച്ചു. സര്‍ക്കാറിന്റെ വിശദീകരണം കേട്ട ശേഷമാണ് കൊല്ലം എസ്.പി. നടത്തിയത് പ്രശംസനീയമായ കാര്യമാണെന്നും സംസ്ഥാന തലത്തില്‍തന്നെ ഇത് വ്യാപിപ്പിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇത്തരത്തിലുള്ള താത്കാലിക ബോധവല്‍ക്കരണ പരിപാടികളിലൂടെ ജനങ്ങളില്‍ ചുമതലാബോധം സൃഷ്ടിക്കുന്നതിന് തടസ്സമില്ലെന്നും ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

Keywords: Kochi, Writing Test, Punishment, Kerala High Court, Not  Book

Post a Comment