Follow KVARTHA on Google news Follow Us!
ad

ഉന്‍മാദമേളയിലെ റെയ്ഡ്: പോലീസ് ഉന്നതന്‍ സ്ത്രീകളെ അപമാനിച്ചെന്ന് വ്യവസായി

മഹാനഗരത്തിലെ അസി. പോലീസ് കമ്മീഷ്ണര്‍ വസ്ന്ത് ധോബ്ലെ ഉന്‍മാദമേളകള്‍ക്കും നിശാനൃത്തശാലകള്‍ക്കും എതിരെ തുടരുന്ന റെയ്ഡിനെതിരെ Mumbai, Police,Vasanth Doble, Raid, Business Man
Vasnth Dhobleമുംബൈ: മഹാനഗരത്തിലെ അസി. പോലീസ് കമ്മീഷ്ണര്‍ വസ്ന്ത് ധോബ്ലെ ഉന്‍മാദമേളകള്‍ക്കും നിശാനൃത്തശാലകള്‍ക്കും എതിരെ തുടരുന്ന റെയ്ഡിനെതിരെ മുംബൈ നഗരവാസികളുടെ പ്രതിഷേധം ശക്തമായി. വസ്ന്ത് ധോബ്ലെ റെയ്ഡിനിടയില്‍ പിടികൂടിയ സ്ത്രീകളെ ലൈംഗിക തൊഴിലാളികളെന്ന് ആക്ഷേപിച്ചുവെന്ന ആരോപണവുമായി പൂനയിലെ വ്യവസായി രംഗത്തുവന്നു. ഇതിനുതെളിവായി വീഡിയോ ദൃശ്യങ്ങളും വ്യവസായി പുറത്തുവിട്ടു.

തഹ്‌സീന്‍ പൂനാവാല എന്ന വ്യവസായി ആണ് പോലീസിനെതിരെ തിരിഞ്ഞത്. ജനങ്ങളുടെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് ധോബ്ലെയുടെ നേതൃത്വത്തിലുള്ള പോലീസ് നടത്തുന്നതെന്ന് വ്യവസായി ആരോപിച്ചു. കൊളാബയിലെ ഒരു പബ്ബില്‍ റെയ്ഡ് നടത്തിയ പോലീസ് വിദേശവനിതകളെ പോലും അപമാനിച്ചതായി തഹ്‌സീന്‍ പൂനാവാല പറഞ്ഞു.

കസ്റ്റഡിയിലെടുത്ത വിദേശവനിതകള്‍ താണ് കേണ് പറഞ്ഞിട്ടും പോലീസ് അറസ്റ്റ് ഒഴിവാക്കിയില്ല. സ്റ്റേഷനിലെത്തിച്ച ഇവരെ മാനസികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കുമെന്നും പൂനാ വ്യവസായി പറഞ്ഞു.
Vasanth Dhoble March

റെയ്ഡിനിടയില്‍ പിടികൂടിയ യുവാക്കളെ ഹോക്കിസ്റ്റിക്കുകൊണ്ട് തല്ലുന്ന രംഗവും വവ്യസായി പുറത്തുവിട്ട വീഡിയോ ദൃശ്യത്തിലുണ്ട്. കോസ്‌മോപോളിറ്റന്‍ നഗരത്തിലെ രാത്രികാല ജീവിതത്തെക്കുറിച്ച് അറിയാതെ കാടന്‍ നിയമമാണ് മുബൈയില്‍ നടപ്പാക്കുന്നതെന്നും തഹ്‌സിന്‍ പൂനാവാല പറഞ്ഞു.

അതേസമയം വസന്ത് ധോബ്ലെക്കെതിരെ ഗുരുതരമായ ആപോപണങ്ങളുമായി 19 കാരിയായ യുവതി രംഗത്തുവന്നു. ഉന്‍മാദമളയില്‍ പിടിയിലായ തന്നെ ഒരു സെക്‌സ് വര്‍ക്കറായി പോലീസ് ഉദ്യോഗസ്തന്‍ പ്രചരിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ലാത്തിക്കുപകരം ഹോക്കിസ്റ്റിക്കുമായി യുവതീയുവാക്കളെ തല്ലിച്ചതയ്ക്കുന്ന ധോബ്ലെ നഗരത്തില്‍ കാലാഹരണപ്പെട്ട നിയമമാണ് നടപ്പാക്കുന്നതെന്നും ആരോപിച്ചു.

Keywords: Mumbai, Police,Vasanth Doble, Raid, Business Man

Post a Comment