Follow KVARTHA on Google news Follow Us!
ad

ആന്ധ്ര കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ അഗ്നിബാധ; 17 പേര്‍ക്ക് പരിക്ക്

ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 17 പേര്‍ക്ക് പരിക്കേറ്റു Hyderabad, National, Fire, Injured, Agrichemical plant.

Hyderabad, National, Fire, Injured, Agrichemical plantഹൈദരാബാദ്: ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 17 പേര്‍ക്ക് പരിക്കേറ്റു. 

നാഗാര്‍ജുന അഗ്രികെമിക്കല്‍ ഫാക്ടറിയിലാണ് അഗ്നിബാധയുണ്ടായത്. പരിക്കേറ്റവരെ ആര്‍.ഐ.എം.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടര്‍ വെങ്കടരാമി റെഡി അറിയിച്ചു. കീടനാശിനികള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയാണ്‌ നാഗാര്‍ജുന അഗ്രികെമിക്കല്‍. അപകടത്തില്‍ അട്ടിമറിയില്ലെന്നും സ്ഫോടനം നടക്കുമ്പോള്‍ 40 പേര്‍ പ്ലാന്റില്‍ ഉണ്ടായിരുന്നതായും അധികൃതര്‍ അറിയിച്ചു. 

 ആരുടേയും പരിക്ക് ഗുരുതരമല്ല. എന്നാല്‍ ഫാക്ടറി നിലനില്‍ക്കുന്ന പ്രദേശത്ത് കനത്ത പുകമൂലം സമീപവാസികള്‍ ദുരിതത്തിലായി. തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്‌.

Keywords: Hyderabad, National, Fire, Injured, Agrichemical plant

Post a Comment