Follow KVARTHA on Google news Follow Us!
ad

ഇഷാ ഡിയോള്‍ വിവാഹിതയായി

മുംബൈ: ബോളീവുഡ് സുന്ദരി ഇഷാ ഡിയോള്‍ വിവാഹിതയായി. Mumbai, Actors, Married, Esha Deol, Entertainment, Bharat Takhtani, Bollywood.
Esha-Deol Marriage
മുംബൈ: ബോളീവുഡ് സുന്ദരി ഇഷാ ഡിയോള്‍ വിവാഹിതയായി. ബിസിനസുകാരനായ ഭാരത് തക്താനിയാണ് വരന്‍. തികച്ചും പരമ്പരാഗത രീതിയിലായിരുന്നു വിവാഹം. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ആഘോഷങ്ങള്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് നടത്തിയത്. നഗരത്തിലെ പ്രമുഖ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍മാത്രമാണ് വിവാഹചടങ്ങില്‍ സംബന്ധിച്ചത്. ശേഷം മുംബൈയിലെ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബോളീവുഡിലെ നിരവധി പ്രമുഖ താരങ്ങള്‍ പങ്കെടുത്ത് നവദമ്പതികള്‍ക്ക് ആശംസകളറിയിച്ചു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, അഭയ് ഡിയോള്‍, റാണി മുഖര്‍ജി തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു.

Keywords: Mumbai, Actors, Married, Esha Deol, Entertainment, Bharat Takhtani, Bollywood.

Post a Comment