Follow KVARTHA on Google news Follow Us!
ad
Posts

കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷം; ഒന്‍പത് മന്ത്രിമാര്‍ രാജിവച്ചു

ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ വേണ്ടി മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ നടത്തുന്ന ശ്രമങ്ങള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു Bangalore, Karnadaka, yeddyurappa, Minister.
ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ വേണ്ടി മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ നടത്തുന്ന ശ്രമങ്ങള്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. മന്ത്രിസഭയില്‍ നിന്നും യെദിയൂരപ്പ അനുകൂലികളായ ഒന്‍പത് മന്ത്രിമാര്‍ രാജിവച്ചതായാണ് റിപോര്‍ട്ട്.

സംസ്ഥാന ഗ്രാമ വികസന മന്ത്രി ജഗദീഷ് ഷെട്ടറുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് മന്ത്രിമാര്‍ രാജി തീരുമാനം കൈക്കൊണ്ടത്.

അതിനുശേഷം മന്ത്രിമാര്‍ യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി യെദിയൂരപ്പ ഇപ്രാവശ്യവും കേന്ദ്രനേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. എന്നാല്‍ യെദിയൂരപ്പ അഴിമതിക്കേസില്‍ അകപ്പെട്ടതിനാല്‍ നേതൃമാറ്റത്തിനായി അല്‍പം കൂടി ക്ഷമിക്കാനാണ് ഹൈക്കമാന്റിന്റെ നിര്‍ദ്ദേശം. ഇതിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെഎസ് ഈശ്വരപ്പയും മുഖ്യമന്ത്രിക്കസേരയ്ക്ക് അവകാശമുന്നയിച്ച് രംഗത്തെത്തി.

Keywords: Bangalore, Karnadaka, yeddyurappa, Minister.

Post a Comment