Follow KVARTHA on Google news Follow Us!
ad

ഐപിഎല്ലില്‍ ഒത്തുകളി; അഞ്ച് താരങ്ങള്‍ക്ക് വിലക്ക്

മുംബൈ: ഐപിഎല്ലിന്റെ അഞ്ചാം സീസണില്‍ ഉയര്‍ന്ന ഒത്തുകളി വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഒത്തുകളിയില്‍ പങ്കാളികളായ അഞ്ച് താ​രങ്ങള്‍ക്ക് ബിസിസിഐ വിലക്കെര്‍പ്പെടുത്തി. Sports, Cricket, IPL,
മുംബൈ: ഐപിഎല്ലിന്റെ അഞ്ചാം സീസണില്‍ ഉയര്‍ന്ന ഒത്തുകളി വിവാദങ്ങള്‍ക്ക് വിരാമമിട്ട് ഒത്തുകളിയില്‍ പങ്കാളികളായ അഞ്ച് താ​രങ്ങള്‍ക്ക് ബിസിസിഐ വിലക്കെര്‍പ്പെടുത്തി. ഇതില്‍ ഹൈദരാബാദ് ബൗളര്‍ ടിപി സുധീന്ദ്രയ്ക്ക് ആജീവനാന്ത വിലക്കാണ്‌ ഏര്‍പ്പെടുത്തിയത്.

പഞ്ചാബ് കിംഗ്‌സ് ഇലവന്‍ടീമിലെ ബൗളര്‍ ശലഭ് ശ്രീവാസ്തവയെ 5 വര്‍ഷത്തേയ്ക്കും അമിത് യാദവ്, മൊഹ്നീഷ് മിശ്ര, അഭിനവ് ബാലി എന്നിവരെ ഒരു വര്‍ഷത്തേയ്ക്കും വിലക്കി. 

ബിസിസിഐയുടെ ഡിസിപ്ലിനറി കമ്മിറ്റിയാണ്‌ താരങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒരു ദേശീയ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളെത്തുടര്‍ന്നാണ്‌ സീസണിലെ ഒത്തുകളിയെക്കുറിച്ച് ബിസിസിഐ അന്വേഷണം ആരംഭിച്ചത്. 

അന്വേഷണത്തില്‍ ആരോപണവിധേയരായ താരങ്ങള്‍ കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയിരുന്നു.

Post a Comment