Follow KVARTHA on Google news Follow Us!
ad

ആസാമില്‍ വെള്ളപ്പൊക്കം; 30 പേര്‍ മരിച്ചു; 10 ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി

ന്യൂഡല്‍ഹി: ആസാമിലുണ്ടായ കനത്ത മഴയിലും വെള്ളപൊക്കത്തിലും 30 പേര്‍ മരിച്ചു. National, Flood, Assam, Obituary
ന്യൂഡല്‍ഹി: ആസാമിലുണ്ടായ കനത്ത മഴയിലും വെള്ളപൊക്കത്തിലും 30 പേര്‍ മരിച്ചു. വെള്ളപൊക്കത്തില്‍ 10 ലക്ഷത്തിലേറെ ജനങ്ങള്‍ ഭവനരഹിതരായി.

കേന്ദ്രത്തില്‍ നിന്നുള്ള സംഘം സംസ്ഥാനത്തെത്തി വെള്ളപ്പൊക്ക കെടുതി അനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ക്യാബിനറ്റ് സെക്രട്ടറി മുതിര്‍ന്ന ഓഫീസര്‍മാരുടെ യോഗം വിളിച്ച് ചേര്‍ത്തു. 

വെള്ളപ്പൊക്കം സംസ്ഥാനത്തെ റെയില്‍ ഗതാഗതവും തടസപെടുത്തി. ചില പ്രദേശങ്ങളില്‍ റെയില്‍ വേ പാളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2004ന്‌ ശേഷം ഇതാദ്യമാണ്‌ വെള്ളപ്പൊക്കം ഇത്രയേറെ പ്രദേശങ്ങളെ ബാധിക്കുന്നത്.

English Summery
Assam flood: More than 30 dead, 10 lakh displaced

Post a Comment