Follow KVARTHA on Google news Follow Us!
ad
Posts

കാഞ്ഞങ്ങാട് മദ്യ ദുരന്തം: പ്രതിക്ക് ഒമ്പത് വര്‍ഷത്തിനു ശേഷം അറസ്റ്റ് വാറണ്ട്

പുഞ്ചാവി കടപ്പുറത്ത് വ്യാജ മദ്യം കഴിച്ച് രണ്ടുപേര്‍ മരിക്കാനിടയായ കേസിലെ Kanhangad, Arrest warrant, Accuse, Spirit , Punchi Kadappuram
Kanhangad, Arrest warrant, Accuse, Spirit , Punchi Kadappuram
കാഞ്ഞങ്ങാട്: പുഞ്ചാവി കടപ്പുറത്ത് വ്യാജ മദ്യം കഴിച്ച് രണ്ടുപേര്‍ മരിക്കാനിടയായ കേസിലെ മുഖ്യപ്രതി തൃശൂര്‍ പെരിഞ്ഞനം ചെട്ടിപ്പറമ്പില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന പ്രസീല്‍ പ്രിന്‍സി(34)നെ ജൂലായ് 4 ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
തൃശൂര്‍ അരണാട്ടുകര ഗോകുലം വീട്ടില്‍ പനക്കപറമ്പില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീല(50)യെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങളും കാറും പണവും തട്ടിയ സംഭവത്തില്‍ പിടിയിലായ പ്രിന്‍സ് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് രണ്ടുപേരുടെ മരണത്തിനും ഒരാളുടെ കാഴ്ച നഷ്ടപ്പെടാനും ഇടയാക്കിയ മദ്യദുരന്ത കേസില്‍ പ്രിന്‍സിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
2003 ജൂണ്‍ 5 നാണ് പുഞ്ചാവി കടപ്പുറത്ത് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തം ഉണ്ടായത്. പ്രിന്‍സിന്റെ നേതൃത്വത്തില്‍ എട്ടംഗ സംഘം വില്‍പ്പന നടത്തിയ സ്പിരിറ്റ് കഴിച്ച് പുഞ്ചാവി കടപ്പുറത്തെ അച്ചു നിവാസില്‍ പി പി ശശി, ലക്ഷ്മണന്‍ എന്നിവര്‍ മരണപ്പെട്ടിരുന്നു. പുഞ്ചാവി കടപ്പുറത്തെ ഗംഗാധരന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്തു. മദ്യദുരന്തത്തിന് ശേഷം ഒളിവില്‍ പോയ പ്രി ന്‍സിനെ ഒമ്പത് വര്‍ഷമായിട്ടും പോലീസിന് പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് തൃശൂരില്‍ കൊലക്കേസില്‍ ഇയാള്‍ പിടിയിലായത്.

കേസിലെ മറ്റ് പ്രതികളായ പുഞ്ചാവി കടപ്പുറത്തെ പി സുരേഷ്, സി ചന്ദ്രന്‍, പ്രമോദ്, ബിജു, സുരേന്ദ്രന്‍, വേണു, മോഹനന്‍ എന്നിവര്‍ക്കെതിരെയുള്ള വിചാരണ നടപടികള്‍ ഹൊസ്ദുര്‍ഗ് അസി. സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയാവുകയും ഇവരെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിടുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം പോലീസിന് പിടി കൊടുക്കാതെ ഒളിവില്‍ പോയ പ്രസീല്‍ പ്രിന്‍സിനെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഇപ്പോഴും കേസ് നിലവിലുണ്ട്. പ്രിന്‍സിനെതിരെയുള്ള കേസ് അസി.സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിട്ടില്ല.
പ്രിന്‍സ് തൃശൂരില്‍ പിടിയിലായതിനെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പോലീസ് വിവരം കോടതിയെ ധരിപ്പിക്കുകയും പ്രിന്‍സിനെ ജൂലായ് 4 ന് ഹാജരാക്കാന്‍ കോടതി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

Keywords: Kanhangad, Arrest warrant, Accuse, Spirit , Punchi Kadappuram 

Post a Comment