Follow KVARTHA on Google news Follow Us!
ad
Posts

5 ക്രിമിനല്‍ കേസില്‍ പ്രതിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ തീവണ്ടിയില്‍ നിന്നും പിടികൂടി

അഞ്ചോളം ക്രിമിനല്‍ കേസില്‍ പ്രതിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട്ട്‌വെച്ച് പോലീസ് ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി അറസ്റ്റുചെയ്തു. Kasaragod, Arrest, Engineering Student, Train, Police
Kasaragod, Arrest, Engineering Student, Train, Police
കാസര്‍കോട്: അഞ്ചോളം ക്രിമിനല്‍ കേസില്‍ പ്രതിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട്ട്‌വെച്ച് പോലീസ് ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി അറസ്റ്റുചെയ്തു.

പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥി തൊടുപുഴ സ്വദേശി നിധിന്‍ സെബാസ്റ്റ്യന്‍(22) നെയാണ് ആദൂര്‍ എസ്.ഐ. ദാമോദരനും സംഘവും അറസ്റ്റുചെയ്തത്. എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിലെ അക്രമങ്ങളില്‍ മുഖ്യ സൂത്രധാരനാണ് നിധിന്‍ സെബാസ്റ്റിയനെന്ന് പോലീസ് പറഞ്ഞു.

തൊടുപുഴയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗം നിധിന്‍ സെബാസ്റ്റ്യന്‍ വെള്ളിയാഴ്ച വൈകുന്നേരം മംഗലാപുരത്തേക്കുള്ള ട്രെയിനില്‍ വരുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം കാഞ്ഞങ്ങാട് റെയില്‍വേസ്‌റ്റേഷനില്‍ കാത്തുനില്‍ക്കുകയും തീവണ്ടിയിലെ റിസര്‍വേഷന്‍ ചാര്‍ട്ടുനോക്കി നിധിന്‍ സെബാസ്റ്റ്യന്‍ സമര്‍ത്ഥമായി പിടികൂടുകയുമായിരുന്നു. പിന്നീട് ആദൂരിലെത്തിച്ച നിധിന്‍ സെബാസ്റ്റ്യനെ പോലീസ് കോടതിയില്‍ ഹാജരാക്കുകയും കാസര്‍കോട് ജ്യുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്റ്റര്‍കോടി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്യുകയുമായിരുന്നു.

എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളേജിലെ അക്രമ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 300ലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ ഗുണ്ടാലിസ്റ്റിലുള്‍പ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് അക്രമങ്ങളില്‍ മുഖ്യസൂത്രധാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Keywords: Kasaragod, Arrest, Engineering Student, Train, Police 

Post a Comment