Follow KVARTHA on Google news Follow Us!
ad
Posts

ബിജെപിക്ക് ഭാരതബന്ദ്; യെദ്യൂരപ്പയുടെ വീട്ടില്‍ കല്യാണം

പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ പ്രഖ്യാപിച്ച ഭാരത ബന്ദ് പ്രതിഷേധം കര്‍ണാടകയില്‍ തിളച്ചുമറിയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി Bangalore, B.S.Yeddyurappa, Wedding Reception , BJP, Harthal
Wedding Reception, B.S.Yeddyurappa, BJP
ബാംഗ്ലൂര്‍: പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ പ്രഖ്യാപിച്ച ഭാരത ബന്ദ് പ്രതിഷേധം കര്‍ണാടകയില്‍ തിളച്ചുമറിയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് പേരമകളുടെ കല്യാണത്തിന്റെ തിരക്ക്. മകള്‍ അരുണാദേവിയുടെ പുത്രി അപൂര്‍വ്വയുടെ കല്യാണമാണ് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി പൊടിപൊടിക്കുന്നത്. അപൂര്‍വ്വയുടെ സഹപാഠി ചന്ദ്രകാന്താണ് വരന്‍. ഇരുവരും എഞ്ചിനീയര്‍മാരാണ്.

യെദ്യൂരപ്പയുടെ പൗത്രിയുടെ കല്യാണത്തിന് ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, മുന്‍ അധ്യക്ഷന്‍ രാജനാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങി പാര്‍ട്ടിയിലെ ഒന്നാംനിര നേതാക്കള്‍ ബുധനാഴ്ച മുതല്‍ പൂന്തോട്ട നഗരിയിലെത്തിയിട്ടുണ്ട്. പാലസ് ഗ്രൗണ്ടിലെ ഗായത്രിവിഹാറിലാണ് വിവാഹം.

യെദ്യൂരപ്പയുടെ രാഷ്ട്രീയരംഗത്തെ ശത്രുക്കള്‍ മുതല്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ്, ബിസിനസ് രംഗത്തെ പ്രമുഖര്‍, സാമൂദായിക മഠാധിപതികള്‍, സിനിമാതാരങ്ങള്‍ തുടങ്ങിയവരും ബുധനാഴ്ച നടന്ന സല്‍ക്കാരത്തില്‍ പങ്കെടുത്തു.

വിവാഹചടങ്ങുകളില്‍ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി എല്‍.കെ അഡ്വാനി, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും എം.പിയുമായ എച്ച്.എന്‍. അനന്തകുമാര്‍ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. കര്‍ണാടക മുഖ്യമന്ത്രി ഡി.വി സദാനന്ദഗൗഡ ഗായത്രിവിഹാറില്‍ നിറഞ്ഞു നിന്നു.
Wedding Reception, B.S.Yeddyurappa, BJP

 
Keywords: Bangalore, B.S.Yeddyurappa, Wedding Reception , BJP, Harthal

1 comment

  1. Bhaagyam....Bandu Kaaranam Oru Kalyanam Mudangiyillallo.... Best wishes for the newly wedded couples.