Follow KVARTHA on Google news Follow Us!
ad
Posts

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആര്‍.എസ്.എസ്

ദക്ഷിണ കര്‍ണാടക, കുടക്, ഉഡുപ്പി ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അവരുടെ മഹിളാ Mangalore, BJP, RSS, Popular friend
 RSS march, National
മംഗലാപുരം: ദക്ഷിണ കര്‍ണാടക, കുടക്, ഉഡുപ്പി ജില്ലകളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അവരുടെ മഹിളാ വിഭാഗത്തിന്റെയും പ്രവര്‍ത്തനം ശക്തിപ്പെട്ടതോടെ സംഘപരിവാര്‍ വിഭാഗങ്ങള്‍ ഇവര്‍ക്കെതിരെ തുറന്ന പ്രചരണവുമായി രംഗത്തിറങ്ങി. കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മഹിളാ വിഭാഗം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ സെമിനാര്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടതും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആര്‍.എസ്.എസ് തിരിയാന്‍ കാരണമായി.

അതിനിടെ കഴിഞ്ഞ ദിവസം കുടക് ജില്ലയുടെ തലസ്ഥാനമായ മടിക്കേരിയില്‍ ഹിന്ദുജാഗരണവേദി സംഘടിപ്പിച്ച റാലി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശദ്രോഹികളുടെയും ഭീകരവാദികളുടെയും സംഘമാണെന്നും ആരോപിച്ചു. ഈ സംഘടനയെ നിരോധിക്കണമെന്നും റാലിയില്‍ പ്രസംഗിച്ച ഹിന്ദു ജാഗരണവേദി നേതാക്കള്‍ ആവശ്യപ്പെട്ടു.

കുടക് ജില്ലയില്‍ ഭീകരസംഘടനകളുടെ രഹസ്യ പരിശീലനകേന്ദ്രങ്ങളുണ്ടെന്നും ഇത് ജില്ലയിലെ സമാധാനം തകര്‍ക്കുമെന്നും ബജ്‌രംഗ്ദള്‍ നേതാവ് മാണ്ട്യ മഞ്ചു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രവി കുശലപ്പ, കൊടവ സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് റാണി മച്ചയ്യ എന്നിവര്‍ പ്രസംഗിച്ചു.

Keywords: Mangalore, BJP, RSS, Popular friend



Post a Comment