Follow KVARTHA on Google news Follow Us!
ad
Posts

നെയ്യാറ്റിന്‍കര പ്രചരണകൊടുങ്കാറ്റ് വ്യാഴാഴ്ച വൈകിട്ട് നിലയ്ക്കും

തിരുവനന്തപുരം: നെയ്യാറ്റിന്‍കര Neyyattinkara, By-poll, Eection, UDF, LDF, BJP, Campaign, Kerala
Neyyattinkara, By-poll, Eection, UDF, LDF, BJP,  Campaign, Kerala
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കേരളത്തിന് മണിക്കൂറുകള്‍ മാത്രം. വ്യാഴാഴ്ച കൊട്ടിക്കലാശം ഇളക്കിമറിക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ് രാഷ്ടീയ മുന്നണികള്‍. വൈകുന്നേരം അഞ്ചിനാണ് പരസ്യപ്രചാരണത്തിന് തിരശ്ശീല. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്.

ഒരു മാസം നീണ്ടു നിന്ന തീവ്രമായ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ അവസാനം കുറിക്കുന്നത്. വികസന വിഷയങ്ങളെക്കാള്‍ അധികമായി രാഷ്ട്രീയ വിഷയങ്ങള്‍ പ്രചരണത്തില്‍ മേല്‍ക്കോയ്മ നേടിയ പ്രചരണത്തിന്റെ ഒരു മാസമാണ് കടന്നു പോയത്.

കേന്ദ്ര മന്ത്രി എ കെ ആന്റണിയുടെ പ്രചരണം, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെയും റോഡ് ഷോയും യു ഡി എഫ് ക്യമ്പുകളില്‍ ആവേശം വിതറി. നൂറു കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തിയ മേഖല റാലികള്‍ കൊണ്ട് ആവേശം ചൊരിഞ്ഞാണ് പ്രചരണത്തിന്റെ അന്ത്യഘട്ടത്തിലേക്ക് എല്‍ ഡി എഫ് നീങ്ങുന്നത്.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. അന്തിമഘട്ടത്തില്‍ ആവേശം വാരിവിതറി വി എസ് അച്യുതാനന്ദനും എത്തി.
ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രചരണവുമായി മണ്ഡലത്തെ ഇളക്കി മറിച്ചാണ് ബി ജെ പി മണ്ഡലത്തില്‍ സജീവ സാന്നിധ്യം നിലനിര്‍ത്തിയത്.


Keywords: Neyyattinkara, By-poll, Eection, UDF, LDF, BJP,  Campaign, Kerala 

Post a Comment