Follow KVARTHA on Google news Follow Us!
ad

എം.എം മണി വെളിപ്പെടുത്തിയ കേസ് ഡയറി പോലീസിന്

സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം മണി പരാമര്‍ശിച്ച ഇടുക്കിയിലെ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുടെ Idukki, CPM, Kerala, Police, Case, statement, M.M Mani
 M.M Mani, Kerala
 ഇടുക്കി: സി പി ഐ (എം) ജില്ലാ സെക്രട്ടറി എം എം മണി പരാമര്‍ശിച്ച ഇടുക്കിയിലെ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളുടെ കേസ് ഡയറികള്‍ പോലീസിന് ലഭിച്ചു. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിന്റെ കേസ് ഡയറിയാണ് അന്വേഷണസംഘത്തിന് ലഭ്യമായത്.

മുട്ടുകാട് നാണപ്പന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസിന് സ്വമേധയാ പുനരന്വേഷണം ആകാമെന്ന് അടിമാലി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മൂന്നാര്‍ ഡിവൈഎസ്പിയാണ് ഇത് സംബന്ധിച്ച പുനരന്വേഷണ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചത്. അഞ്ചേരി ബേബി, മുള്ളന്‍ചിറ മത്തായി എന്നിവര്‍ കൊല്ലപ്പെട്ട കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജികള്‍ നെടുങ്കണ്ടം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച സമര്‍പ്പിക്കും.

അതേസമയം, മണിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് തുടരന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ നിന്നും സാക്ഷികളില്‍ നിന്നും മൊഴി ശേഖരിക്കുന്ന നടപടിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും മണിയുടെ അറസ്റ്റ്.

Keywords: Idukki, CPM, Kerala, Police, Case, statement, M.M Mani


Post a Comment